ernakulam local

കക്കൂസ് മാലിന്യം തള്ളിയ ടാങ്കര്‍ ലോറികള്‍ പിടികൂടി; മൂന്നുപേര്‍ക്കെതിരേ കേസ്

റവൂര്‍: ദേശീയപാതയോരങ്ങളിലും ജനവാസമേഖലകളിലും രാത്രിസമയങ്ങളില്‍ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാക്കിയ രണ്ട് ടാങ്കര്‍ ലോറികള്‍ പോലിസ് പിടികൂടി.
മാലിന്യം കൊണ്ടുവന്നു നിക്ഷേപിച്ച കുറ്റത്തിന് മട്ടാഞ്ചേരി ഈരവേലി വിമലഭവന്‍ തൈപറമ്പില്‍ അജ്മല്‍(24), ന്യൂ റോഡില്‍ സിയാദ്(30), ഗാലാസേട്ട് പറമ്പില്‍ സനോജ്(31) എന്നിവര്‍ക്കെതിരേ കേസെടുത്തു.
പറവൂര്‍ സിഐ സി പ്രേമാനന്ദ കൃഷ്ണന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം നടത്തിയ അന്വേഷണത്തിലാണ് ടാങ്കര്‍ലോറികള്‍ പിടികൂടിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി ദേശീയപാത 17ല്‍ വള്ളുവള്ളി സ്‌കൂള്‍പടിക്കു സമീപം കക്കൂസ് മാലിന്യം നിക്ഷേപിക്കുകയുണ്ടായി. ഇതിനെതിരേ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. അമിതവേഗതയില്‍ സഞ്ചരിക്കുന്ന ടാങ്കര്‍ ലോറികള്‍ പരിശോധിക്കുന്നതിനിടയിലാണ് രണ്ട് ടാങ്കര്‍ ലോറികള്‍ പിടിയിലായത്. പിടിച്ചെടുത്ത ഒരു ലോറിയുടെ മുന്‍വശത്ത് നമ്പര്‍ പ്ലേറ്റ് ഇല്ലാതെയാണ് വാഹനം ഓടിച്ചിരുന്നത്.
Next Story

RELATED STORIES

Share it