ernakulam local

കക്കുസ് മാലിന്യം കായലില്‍ തള്ളാനെത്തിയ സംഘം പിടിയില്‍

പള്ളുരുത്തി: പോലിസ് അര്‍ദ്ധരാത്രിയോടെ നടത്തിയ പരിശോധനയില്‍ കക്കുസ് മാലിന്യം കായലില്‍ തള്ളാനെത്തിയ സംഘം പിടിയിലായി. ഇന്നലെ പുലര്‍ച്ചെ 3.30ന് ചിറക്കലാണ് സംഭവം. എസ്‌ഐ വിപിന്റെ നേതൃത്യത്തില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് മാലിന്യം കൊണ്ടുവന്ന ടാങ്കര്‍ ലോറിയും മുന്ന് ജീവനക്കാരും പിടിയിലായത്. കുമ്പളങ്ങി ഓള്‍ഡ് പോസ്റ്റ് ഓഫിസിന് സമീപം കോണോത്ത് ഹൗസില്‍ റോഷന്‍ (24), പെരുമ്പടപ്പ് ചെറുവിള പുത്തന്‍വീട്ടില്‍ സനോജ് (29), കുമ്പളങ്ങി കമ്പര്‍ഷന്‍ മുക്ക് പനക്കല്‍ ഹൗസില്‍ ജിത്തിന്‍(26) എന്നിവരാണ് പിടിയിലായത്. ചിറക്കല്‍ പാലത്തിന് സമീപത്തെ കായലിലേക്ക് മാലിന്യം തള്ളാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. കസ്റ്റഡിയിലെടുത്ത വാഹനം കോടതിയില്‍ ഹാജരാക്കി.
ജനവാസ കേന്ദ്രമായ ചിറക്കല്‍ പ്രദേശത്ത് മാലിന്യം തള്ളുന്നത് പതിവായതിനെ തുടര്‍ന്ന് നിരവധി പരാധികള്‍ നല്‍കിയിട്ടും ഫലമുണ്ടായില്ല.
ഇതേ തുടര്‍ന്ന് പരിസരവാസികള്‍ ഉറക്കമൊഴിച്ച് കാത്തുനില്‍ക്കുകയും മാലിന്യ ശല്യത്തിന് താല്‍ക്കാലിക പരിഹാരമുണ്ടായി. ഉറക്കമൊഴിച്ച് കാത്തുനില്‍ക്കുന്ന പ്രവണത ഒഴിവാക്കിയതറിഞ്ഞ് വീണ്ടും ഇവിടെ മാലിന്യം തള്ളുന്നത് പതിവായി.
Next Story

RELATED STORIES

Share it