malappuram local

കക്കാട്ടെ ദേശീയപാതയോരങ്ങളിലെ മാലിന്യക്കൂമ്പാരങ്ങള്‍ക്കു മാറ്റമില്ല

തിരൂരങ്ങാടി: ഒരു മാസം മുന്‍പ് ഡിവിഷന്‍ കൗണ്‍സിലര്‍ സലാം മാസ്റ്റര്‍ ഇടപെട്ടു ശുചീകരിച്ച ഓടകളിലെ മാലിന്യങ്ങള്‍ റോഡ് സൈഡില്‍ കുമിഞ്ഞു കിടക്കുന്നു. പ്ലാസ്റ്റിക് ഷീറ്റുകള്‍ ഉള്‍പ്പെടെ കച്ചവട സ്ഥാപനങ്ങളിലെ മാലിന്യങ്ങളാണ് ഓടകളില്‍ തള്ളുന്നത്.
തൊട്ടപ്പുറത്ത് ദേശീയ പാതക്കരികെ ഇതര സംസ്ഥാനക്കാര്‍ വലിച്ചെറിയുന്ന വില്‍ക്കാന്‍ കഴിയാത്ത വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യ, മനുഷ്യ വിസര്‍ജ്ജ മാലിന്യങ്ങള്‍ കൊണ്ടു പൊറുതിമുട്ടിയിരിക്കുകയാണ് പ്രദേശ വാസികള്‍. നഗരസഭ കാടു വെട്ടിമാറ്റി എന്ന പത്ര വാര്‍ത്ത കണ്ടു എന്നല്ലാതെ കാടുകള്‍ ഇപ്പോഴും അവിടെ തന്നെ ഉള്ളത് കൊണ്ടാണ് ഇവര്‍ മാലിന്യങ്ങള്‍ യദേഷ്ടം വലിച്ചെറിയുന്നത്. ചെനക്കല്‍ പ്രദേശത്തെ ഇരു ഡിവിഷനുകളിലെയും കാടുകള്‍ വെട്ടിമാറ്റി തെരുവ് വിളക്കുകള്‍ പ്രകാശിപ്പിച്ചു മാലിന്യം ഓടകളില്‍ നിക്ഷേപിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ചെനക്കല്‍ യൂത്ത് അസോസിയേഷനും പ്രദേശ വാസികളും ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it