കക്കട്ടിലിന്റെ നിര്യാണത്തില്‍ അനുശോചന പ്രവാഹം

തിരുവനന്തപുരം: സാഹിത്യകാരന്‍ അക്ബര്‍ കക്കട്ടിലിന്റെ നിര്യാണത്തില്‍ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.

കെ സി ജോസഫ്
കോഴിക്കോട്: കേരള സാഹിത്യ അക്കാദമി വൈസ് ചെയര്‍മാന്‍ അക്ബര്‍ കക്കട്ടിലിന്റെ നിര്യാണത്തില്‍ സാംസ്‌കാരിക-ഗ്രാമവികസന വകുപ്പ് മന്ത്രി കെ സി ജോസഫ് അനുശോചനം രേഖപ്പെടുത്തി.
സ്‌നേഹാര്‍ദ്രമായ മനസ്സുകൊണ്ട് മലയാളി അനുവാചകരുടെ ഹൃദയം കവര്‍ന്ന കഥാവിസ്മയമായിരുന്നു അക്ബര്‍ കക്കട്ടില്‍ എന്ന് അദ്ദേഹം പറഞ്ഞു.

രമേശ് ചെന്നിത്തല
തിരുവനന്തപുരം: അക്ബര്‍ കക്കട്ടിലിന്റെ നിര്യാണത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അനുശോചിച്ചു. മലയാള ചെറുകഥ സാഹിത്യരംഗത്ത് തന്റേതായ പാത വെട്ടിത്തുറന്ന എഴുത്തുകാരനായിരുന്നു അക്ബര്‍ കക്കട്ടിലെന്ന് അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
പി കെ അബ്ദുറബ്ബ്
തിരുവനന്തപുരം: അക്ബര്‍ കക്കട്ടിലിന്റെ നിര്യാണത്തില്‍ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് അനുശോചനം രേഖപ്പെടുത്തി. അധ്യാപകന്‍ എന്ന നിലയിലും സാമൂഹിക പ്രതിബദ്ധതയുള്ള കഥാകാരന്‍ എന്ന നിലയിലും കക്കട്ടിലിന്റെ സംഭാവനകള്‍ എന്നെന്നും സ്മരിക്കുമെന്നും മന്ത്രി പറഞ്ഞു.

സ്പീക്കര്‍
തിരുവനന്തപുരം: അക്ബര്‍ കക്കട്ടിലിന്റെ നിര്യാണത്തില്‍ സ്പീക്കര്‍ എന്‍ ശക്തന്‍ അനുശോചിച്ചു. മലയാള സാഹിത്യത്തില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു കക്കട്ടിലിന്റേത്. അദ്ദേഹത്തിന്റെ രചനാരീതി അനുവാചകരെ ആകര്‍ഷിക്കുന്നതായിരുന്നുവെന്നും സ്പീക്കര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

വി എം സുധീരന്‍
തിരുവനന്തപുരം: അക്ബര്‍ കക്കട്ടിലിന്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ അനുശോചിച്ചു. മലയാള സാഹിത്യത്തിനും പൊതുസമൂഹത്തിനും വലിയ നഷ്ടമാണ് അക്ബര്‍ കക്കട്ടിലിന്റെ വേര്‍പാട് വരുത്തിയതെന്നും സുധീരന്‍ അനുസ്മരിച്ചു.

ദിശ
കോഴിക്കോട്: മലയാള ചെറുകഥയില്‍ അഞ്ചാം തലമുറയുടെ വക്താവായി രംഗത്തുവരുകയും പ്രതിഭാവിലാസം കൊണ്ടും ഇടപെടലുകളുടെ നര്‍മ സാന്നിധ്യം മൂലം ആധുനികോത്തര തലമുറയിലും ലബ്ധപ്രതിഷ്ഠനായ അക്ബര്‍ കക്കട്ടിലിന്റെ നിര്യാണം മലയാള കഥാസാഹിത്യത്തിനും സാംസ്‌കാരിക കേരളത്തിനും നികത്താനാവാത്ത നഷ്ടമാണെന്ന് ദിശ കലാ-സാംസ്‌കാരിക വേദിയുടെ അനുശോചനപ്രമേയത്തി ല്‍ പറഞ്ഞു.
ദിശ പ്രസിഡന്റ് ജമാല്‍ കൊച്ചങ്ങാടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ സെക്രട്ടറി മുജീബ് മാസ്റ്റര്‍, വൈസ് പ്രസിഡന്റ് പി എ എം ഹനീഫ്, ബീരാന്‍ കല്‍പ്പുറത്ത് സംസാരിച്ചു. മാര്‍ച്ച് ആദ്യവാരം പ്രത്യേക സെമിനാര്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. മുസ്തഫ കണ്ണൂര്‍ നന്ദി പറഞ്ഞു.
Next Story

RELATED STORIES

Share it