kozhikode local

കംപാഷനേറ്റ് കോഴിക്കോടുമായി സഹകരിക്കാന്‍ സംഘടനകള്‍ക്ക് അവസരം

കോഴിക്കോട്: ആവശ്യക്കാരെ കണ്ടറിഞ്ഞ് നേരിട്ട് സഹായിക്കാന്‍ വഴിയൊരുക്കുന്ന കരുണാര്‍ദ്രം കോഴിക്കോട് പദ്ധതിയുമായി സഹകരിക്കാന്‍ സര്‍ക്കാരിതര സംഘടനകള്‍ക്ക് അവസരം. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കുവേണ്ടിയുള്ള സ്ഥാപനങ്ങള്‍, പദ്ധതികള്‍ എന്നിവയുമായി സഹകരിക്കാനുള്ള അവസരമാണ് ജില്ലാ ഭരണകൂടം ഒരുക്കുന്നത്.
പദ്ധതിയുടെ വിവിധ മേഖലകളില്‍ വ്യക്തമായ ദിശാബോധത്തോടെയും സുതാര്യമായും പങ്കാളികളാകാന്‍ താല്‍പര്യമുള്ള സാമൂഹിക-സാംസ്‌കാരിക സംഘടനകളുമായുള്ള കൂടിയാലോചന ആദ്യഘട്ടമെന്ന നിലയില്‍ ഉടന്‍ നടക്കും. താല്‍പര്യമുള്ളവര്‍ സംഘടനയെ പറ്റിയുള്ള വിശദാംശങ്ങള്‍ സഹിതം projectcellclt@gmail.com ലേക്ക് എഴുതുകയോ കലക്ടറുടെ ഓഫിസിനോട് ചേര്‍ന്നുള്ള പ്രോജക്ട് സെല്ലുമായി ബന്ധപ്പെടുകയോ ചെയ്യണം.
സംഘടനയുടെ വലിപ്പമല്ല, ഉത്തരവാദിത്ത ബോധത്തോടെ സുതാര്യമായി പൊതുരംഗത്ത് പ്രവര്‍ത്തിക്കാനുള്ള കഴിവും സന്നദ്ധതയുമാണ് കംപാഷനേറ്റ് കോഴിക്കോട് പദ്ധതിയുമായി പങ്കാളികളാവുന്നതിനുള്ള മാനദണ്ഡമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പൊതുസമൂഹത്തിന്റെ അര്‍ഥപൂര്‍ണമായ ഇടപെടലുകളിലാണു കംപാഷനേറ്റ് കോഴിക്കോട് പോലുള്ള പദ്ധതിയുടെ നിലനില്‍പ്പിനെയും വികാസത്തെയും പറ്റിയുള്ള ഉറപ്പും പ്രതീക്ഷയും. സംഘടനകളുമായുള്ള സഹകരണത്തിലൂടെ പദ്ധതിയെ വിപുലപ്പെടുത്താനും കൂടുതല്‍ സജീവമാക്കാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
കംപാഷനേറ്റ് കോഴിക്കോട് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ വിശദവിവരങ്ങള്‍ compassionatekozhikod-e.in ഇല്‍ ലഭ്യമാണ്. ഈ വെബ്‌സൈറ്റ് വഴി സമൂഹത്തിന്റെ ആര്‍ദ്രത ആവശ്യമുള്ള വിഭാഗങ്ങളെയും സ്ഥാപനങ്ങളെയും സഹായിക്കാന്‍ താല്‍പര്യമുള്ള വ്യക്തികളുമായും സംഘടനകളുമായും നേരിട്ട് ബന്ധിപ്പിക്കുന്ന പദ്ധതിയാണ് കരുണാര്‍ദ്രം കോഴിക്കോട്.
Next Story

RELATED STORIES

Share it