ഓസ്‌കാര്‍ പിസ്റ്റോറിയസിന് ജാമ്യം

ജൊഹാനസ്ബര്‍ഗ്: കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ ദക്ഷിണാഫ്രിക്കന്‍ ഒളിംപ്യന്‍ ഓസ്‌കാര്‍ പിസ്റ്റോറിയസിന് കോടതി ജാമ്യം അനുവദിച്ചു. 2013ല്‍ കാമുകി റീവ സ്റ്റീന്‍കാംപിനെ കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞയാഴ്ച കോടതി പിസ്റ്റോറിയസിന് 15 വര്‍ഷം തടവു വിധിച്ചിരുന്നു. പിസ്റ്റോറിയസിനെതിരേ ചുമത്തിയിരുന്ന മനപ്പൂര്‍വമല്ലാത്ത നരഹത്യാകേസ് മാറ്റി കോടതി സംഭവം കൊലപാതകമായി പരിഗണിക്കുകയായിരുന്നു. ഭരണഘടനാ കോടതിയില്‍ വിധിക്കെതിരേ പിസ്റ്റോറിയസ് അപ്പീല്‍ സമര്‍പ്പിക്കുമെന്ന് അഭിഭാഷകന്‍ അറിയിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ജയിലിലടയ്ക്കുന്നതുവരെ പിസ്റ്റോറിയസ് വീട്ടുതടങ്കലിലായിരിക്കും. വീടിന്റെ 20 കിലോമീറ്റര്‍ ചുറ്റളവില്‍ മാത്രമേ സഞ്ചരിക്കാന്‍ അനുവാദമുണ്ടായിരിക്കുകയുള്ളൂ. 29കാരനായ പിസ്റ്റോറിയസ് വാലന്റൈന്‍സ് ദിനത്തിലാണ് കാമുകിയെ വെടിവച്ചുകൊല്ലുന്നത്. ഇരുട്ടില്‍ കള്ളനാണെന്നു തെറ്റിദ്ധരിച്ച് കാമുകിയെ വെടിവയ്ക്കുകയായിരുന്നെന്നാണു പിസ്റ്റോറിയസിന്റെ വാദം. ഇരുകാലുകളുടെയും സ്വാധീനം നഷ്ടപ്പെട്ട പിസ്റ്റോറിയസ് ആറു തവണ പാരാലിംപിക്‌സില്‍ സ്വര്‍ണമെഡല്‍ നേടിയിട്ടുണ്ട്.
Next Story

RELATED STORIES

Share it