ഓസ്‌കര്‍: സ്‌പോട്ട് ലൈറ്റ് മികച്ച ചിത്രം

ലോസാഞ്ചലസ്: 88ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ടോം മെക്കാര്‍ത്തി സംവിധാനം ചെയ്ത സ്‌പോട്ട് ലൈറ്റ് ആണ് മികച്ച ചിത്രം. നീണ്ട കാത്തിരിപ്പിനൊടുവില്‍ ദ റവനന്റിലെ പ്രകടനത്തിന് ലിയനാഡോ ഡി കാപ്രിയോയെ മികച്ച നടനായി തിരഞ്ഞെടുത്തു. ബ്രീ ലാര്‍സനാണ്(റൂം) മികച്ച നടി.
ദ റവനന്റ് ഒരുക്കിയ അലജാന്‍ഡ്രോ ഇനാരിത്തുവാണ് മികച്ച സംവിധായകന്‍. ജോര്‍ജ് മില്ലര്‍ സംവിധാനം ചെയ്ത മാഡ് മാക്‌സ്: ഫ്യൂരി റോഡ് ആണ് ഏറ്റവും കൂടുതല്‍ പുരസ്‌കാരങ്ങള്‍ നേടിയത്. ആറു പുരസ്‌കാരങ്ങള്‍ ഈ ചിത്രം സ്വന്തമാക്കി.
മികച്ച ഒറിജിനല്‍ തിരക്കഥയ്ക്ക് സ്‌പോട്ട് ലൈറ്റും (ജോഷ് സിങര്‍, ടോം മക്കാര്‍ത്തി) അവലംബിത തിരക്കഥ വിഭാഗത്തില്‍ ദ ബിഗ് ഷോട്ടും (ചാള്‍സ് റാന്‍ഡോപ്, ആദം മകെ) പുരസ്‌കാരം നേടി. മാര്‍ക്ക് റയലന്‍സ് (ബ്രിഡ്ജ് ഓഫ് സ്‌പൈസ്) മികച്ച സഹനടനായും അലീഷിയ വിക്കാന്‍ഡര്‍ (ദ ഡാനിഷ് ഗേള്‍) മികച്ച സഹനടിയായും തിരഞ്ഞെടുത്തു. അലീഷിയയുടെ ആദ്യ ഓസ്‌കറാണിത്.
മികച്ച ഡോക്യുമെന്ററി ചിത്രമായി ഇന്ത്യക്കാരന്‍ ആസിഫ് കപാഡിയയും ജയിംസ് ഗേറീസും ഒരുക്കിയ എമി തിരഞ്ഞെടുത്തു. ഗായിക എമി വൈന്‍ഹൗസിന്റെ ജീവിതകഥയാണ് സിനിമയുടെ പ്രമേയം.
Next Story

RELATED STORIES

Share it