ഓശാന ഞായര്‍ ആഘോഷിച്ചു

തിരുവനന്തപുരം: യേശുവിന്റെ ജെറുസലേം പ്രവേശനത്തിന്റെ സ്മരണ പുതുക്കി വിശ്വാസികള്‍ ഓശാന ഞായര്‍ ആഘോഷിച്ചു. ഓശാനയുടെ ഭാഗമായി ക്രിസ്തീയ ദേവാലയങ്ങളില്‍ കുരുത്തോല വിതരണവും വിശുദ്ധ കുര്‍ബാനയും പ്രദക്ഷിണവും നടന്നു.
ജറുസലേം ദേവാലയം സന്ദര്‍ശിക്കുന്ന യേശുവിനെ കഴുതപ്പുറത്തേറ്റി വഴിയില്‍ വസ്ത്രങ്ങള്‍ വിരിച്ചും ഒലിവിലകളും തോരണങ്ങളും ഉയര്‍ത്തിപ്പിടിച്ചും ആഘോഷപൂര്‍വം വരവേറ്റതിന്റെ അനുസ്മരണമാണ് ഓശാന ഞായര്‍. ഈസ്റ്ററിനു മുന്നോടിയായുള്ള വിശുദ്ധവാരാചാരത്തിന്റെ തുടക്കമിട്ടാണ് ഓശാന ഞായര്‍ ആഘോഷിച്ചത്. ഇനി ഒരാഴ്ചക്കാലം പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനകളും വിശുദ്ധ കുര്‍ബാനകളും നടക്കും. തിരുവനന്തപുരത്ത് പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്ന ചടങ്ങുകള്‍ക്ക് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമ്മീസ് കാതോലിക്കാ ബാവ മുഖ്യകാര്‍മികത്വം വഹിച്ചു.
Next Story

RELATED STORIES

Share it