ഓവുചാലില്‍ വീണ് ബിജെപി എംപിക്ക് പരിക്ക്

ജാംനഗര്‍: ഗുജറാത്തിലെ ബിജെപി എംപി പൂനം മാദത്തിന് ഓവ്ചാലില്‍ വീണ് പരിക്കേറ്റു. ജലാറം മേഖലയില്‍ ചേരി പൊളിച്ചു നീക്കുന്നതില്‍ പ്രതിഷേധിച്ച പ്രദേശവാസികളെ കാണാന്‍ എത്തിയതായിരുന്നു എംപി. ജാംനഗര്‍ മണ്ഡലത്തെയാണ് ഇവര്‍ ലോക്‌സഭയില്‍ പ്രതിനിധീകരിക്കുന്നത്. ഓവുചാലിനു മുകളില്‍ സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ് ഷീറ്റ് തകര്‍ന്ന് ഇവര്‍ എട്ടടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. തലയ്ക്ക് നാലിഞ്ച് ആഴത്തിലുള്ള മുറിവ് പറ്റിയതായി എംപിയെ ചികില്‍സിക്കുന്ന ഡോ. എസ് മഹേശ്വരി പറഞ്ഞു. തോളിലും കാലുകളിലും മുറിവേറ്റിട്ടുണ്ട്.
ജലരാം മേഖലയിലെ ചേരി പൊളിച്ചുമാറ്റുന്നതില്‍ പ്രദേശവാസികള്‍ എതിര്‍പ്പുയര്‍ത്തിയതിനെത്തുടര്‍ന്ന് അവരെ അനുനയിപ്പിക്കാനാണ് എംപി സ്ഥലത്തെത്തിയത്. ലോക്ത്തി തടാകത്തിനു സമീപത്തേക്ക് ബന്ധിപ്പിച്ചിരിക്കുന്ന ഓവുചാലില്‍ വേനല്‍ക്കാലമായതിനാല്‍ വെള്ളം കുറവായിരുന്നു. എംപിയുടെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇവരെ വിദഗ്ധ ചികില്‍സയ്ക്കായി മുംബൈയിലേക്ക് കൊണ്ടുപോയി.
Next Story

RELATED STORIES

Share it