thiruvananthapuram local

ഓള്‍ ഇന്ത്യാ ജൂനിയര്‍ ബാഡ്മിന്റണ്‍ റാങ്കിങ് ചാംപ്യന്‍ഷിപ്പ് സമാപിച്ചു

തിരുവനന്തപുരം: ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ടോസ് ബാഡ്മിന്റണ്‍ അക്കാദമിയില്‍ നടന്ന ഓള്‍ ഇന്ത്യാ ജൂനിയര്‍ റാങ്കിങ് ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ് സമാപിച്ചു. അണ്ടര്‍ 19, അണ്ടര്‍ 17 താരങ്ങള്‍ മാറ്റുരച്ച ടൂര്‍ണമെന്റിന്റെ സമാപന സമ്മേളന ഉദ്ഘാടനം മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിച്ചു.
ഫൈനല്‍ മല്‍സരങ്ങളില്‍ അണ്ടര്‍ 17 ഗേള്‍സ് സിംഗിള്‍സില്‍ എയര്‍ ഇന്ത്യയുടെ പ്രാഷി ജോഷി ജേതാവായി. അണ്ടര്‍ 17 ബോയ്‌സ് സിംഗിള്‍സില്‍ ദേശീയ ഒന്നാം നമ്പര്‍ താരം എയര്‍ ഇന്ത്യയുടെ കാര്‍ത്തിക് ഗുല്‍ഷന്‍ കുമാര്‍, അണ്ടര്‍ 17 ബോയ്‌സ് ഡബിള്‍സ് ഫൈനലില്‍ ദേശീയ ഒന്നാം സീഡുകളായ സായി പവന്‍ കാരി-ശ്രീകൃഷ്ണ സായ്കുമാര്‍ സഖ്യവും അണ്ടര്‍ 17 ഗേള്‍സ് ഡബിള്‍സ് ഫൈനലില്‍ ഒന്നാം സീഡ് താരങ്ങളായ ഉന്നതി ബിഷ്ത്-ആകര്‍ഷി കശ്യപ് സഖ്യവും ജേതാക്കളായി. അണ്ടര്‍ 19 ബോയ്‌സ് സിംഗിള്‍സില്‍ നാലാം നമ്പര്‍ താരമായ കാര്‍ത്തിക് ഗുല്‍ഷന്‍ കുമാറും ഗേള്‍സ് സിംഗിള്‍സില്‍ എയര്‍ ഇന്ത്യയുടെ കനിക കന്‍വാലും വിജയിച്ചു. അണ്ടര്‍ 19 ഗേള്‍സ് ഡബിള്‍സില്‍ യുപിയുടെ തപസ്വിനി സാമന്ത റോയി-അമോലിക സിങ് സഖ്യവും മിക്‌സഡ് ഡബിള്‍സില്‍ ഒന്നാം നമ്പര്‍ താരങ്ങളായ കൗഷാങ്ക് ഖുരാന-സൗമ്യ സിങ് സഖ്യവും ജേതാക്കളായി.
Next Story

RELATED STORIES

Share it