Flash News

ഓര്‍ഗനൈസറിലേ ലേഖനം സംഘപരിവാറിന്റെ കേരളത്തിനെതിരായ യുദ്ധ പ്രഖ്യാപനമെന്ന് പിണറായി

തിരുവനന്തപുരം: ആര്‍.എസ്.എസ്സ് മുഖപത്രത്തില്‍ വന്ന കേരളത്തെക്കുറിച്ചുള്ള ലേഖനം സംഘപരിവാരത്തിന്റെ കേരളത്തിനെതിരായ യുദ്ധ പ്രഖ്യാപനമെന്ന്
സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍.  ഫെയ്‌സ്ബുക്ക് പോസ്്റ്റിലാണ് പിണറായിയുടെ പ്രതികരണം. കേരളത്തെ അപമാനിക്കുന്നതാണ് ഓര്‍ഗൈനസറിലെ ലേഖനം. ലേഖനത്തില്‍ കമ്മ്യുണിസ്റ്റുകാരെ അപമാനിക്കുന്നുവെന്നും പിണറായി പറയുന്നു.
ഇന്നലെയാണ് ഓര്‍ഗനൈസര്‍ കേരളാ ഗോഡ്‌സ് ഓണ്‍ കണ്‍ട്രി ഓര്‍ ഗോഡ്‌ലെസ് കണ്‍ട്രി എന്ന ലേഖനം പ്രസിദ്ധീകരിച്ചത്. കേരളത്തെ മോശമാക്കുന്ന പ്രസ്താവനകളാണ് ലേഖനത്തില്‍ ഉടനീളം. കേരളാ ഹൗസിലെ ബീഫ് വില്‍പ്പനയ്‌ക്കെതിരേയും ലേഖനത്തില്‍ പറയുന്നു. മലപ്പുറം ഭീകരവാദ കേന്ദ്രമെന്നും ആത്മഹത്യ, വിവാഹേതര ബന്ധം, ഗാര്‍ഹിക പീഡനം, രാഷ്ട്രീയ കൊലപാതകം എന്നിവയില്‍ കേരളം ഒന്നാമതാണെന്നും ലേഖനത്തില്‍ പറയുന്നു.

പിണറായിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:


ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിൽ വന്ന 'കേരള ഗോഡ്‌സ് ഓൺ കൺട്രി ഓർ ഗോഡ്‌ലെസ് കൺട്രി?'(കേരളം ദൈവത്തിന്റെ സ്വന്തം നാടോ അതോ ദൈവ...

Posted by Pinarayi Vijayan on Wednesday, November 11, 2015


Next Story

RELATED STORIES

Share it