ഓയില്‍പാം എസ്റ്റേറ്റിലെ കൊലപാതകം: ഒരാള്‍ റിമാന്‍ഡില്‍; മറ്റു പ്രതികളും പിടിയില്‍
BY Sumeera SMR13 Jan 2016 5:17 AM GMT
Sumeera SMR13 Jan 2016 5:17 AM GMT
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ ഓയില്‍പാം കണ്ടന്‍ചിറ എസ്റ്റേറ്റില്‍ യുവാവിനെ കൊലപ്പെടുത്തിയ പ്രതികള്‍ പോലിസ് പിടിയിലായി. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്യുകയും മറ്റ് മൂന്ന് പേരെ ചോദ്യം ചെയ്തു വരുകയുമാണ്. മനോജിന്റെ സുഹൃത്തും അയല്‍വാസിയുമായ കണ്ടന്‍ചിറ ചരുവിള പുത്തന്‍ വീട്ടില്‍ സുനില്‍ കുമാറിനെ (31)യാണ് കുളത്തുപ്പുഴ പോലിസ് അറസ്റ്റ് ചെയത് കോടതിയില്‍ ഹാജരാക്കിയത്. മറ്റ് പ്രതികളെ പോലിസ് ചോദ്യം ചെയ്ത് വരുന്നു. മലദ്വാരത്തില്‍ കമ്പ് അടിച്ച്കയറ്റി ആന്തരികാവയവങ്ങള്‍ കേടുവരുത്തിയാണ് കൊല നടത്തിയത്. ഇത്തരത്തിലുള്ള കൊലപാതകം തെളിയിക്കപ്പെടാന്‍ പോലിസ് ഏറൈ ബുദ്ധിമുട്ടേണ്ടതായി വരുമെന്ന് മനസ്സിലാക്കി ആസൂത്രിതകൊലപാതകം നടപ്പാക്കിയെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് കണ്ടന്‍ചിറ തടത്തരികത്ത് വീട്ടില്‍ മനോജ് (28) നെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ ഓയില്‍പാം കണ്ടന്‍ചിറ എസ്റ്റേറ്റില്‍ കണ്ടെത്തിയത്. സുനില്‍കുമാറാണ് കേസ്സില്‍ ഒന്നാം പ്രതിയെന്നു പോലിസ് പറയുന്നു. കൊലചെയ്യപെട്ട മനോജിന്റെ ശരീരത്തില്‍ അടിയേറ്റപാടുകളുമുണ്ടായിരുന്നു. സുനിലിനെ കൊലപാതകത്തില്‍ സഹായിച്ച മറ്റു മൂന്നുപേര്‍ പോലിസ് കസ്റ്റഡിയിലുണ്ട്.
ഇതില്‍ പതിനെഴുകാരനും ഉള്‍പ്പെടും. ഇവരെ കൂടി ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ. അറസ്റ്റ് രേഖപെടുത്തിയ സുനില്‍ കുമാറിനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMT