kozhikode local

ഓയിലില്‍ വഴുക്കിവീണ് ഇരുചക്ര യാത്രക്കാര്‍ക്കു പരിക്ക്

താമരശ്ശേരി: റോഡരികിലെ വൈദ്യുതി ട്രാന്‍സ്‌ഫോര്‍മര്‍ ബസ്സിടിച്ചു തകര്‍ന്നു. ഇതില്‍ നിന്നും ഒഴുകിയ ഓയിലില്‍ വഴുതി വീണു ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് പരിക്ക്.
പുതുപ്പാടി അടിവാരം ടൗണിലെ ട്രാന്‍സ് ഫോര്‍മറാണ് ഇന്നലെ രാത്രി ബംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്കുള്ള ബസ്സിടിച്ചു ഭാഗികമായി തകര്‍ന്നത്. ഇടിയുടെ ആഘാതത്തില്‍ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നുള്ള ഓയില്‍ റോഡില്‍ പരന്നൊഴുകി. ഓയിലില്‍ വാഹനങ്ങള്‍ നിയന്ത്രണം വിട്ടു.
നിരവധിപേര്‍ റോഡില്‍ തെന്നി വീണതോടെ നാട്ടുകാര്‍ വെള്ളമൊഴിച്ചു ഓയില്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
മുക്കത്തുനിന്നും അഗ്നി ശമന വിഭാഗം എത്തി പരിശ്രമിച്ചെങ്കിലും വെള്ളം കൊണ്ടു റോഡിലെ വഴുവഴുപ്പ് നീക്കാന്‍ സാധിച്ചില്ല.
ഇതോടെ മണ്ണ് ശേഖരിച്ച് റോഡില്‍ വിതറി. പരിക്കേറ്റവരെ അടിവാരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികില്‍സ നല്‍കി വിട്ടു.
Next Story

RELATED STORIES

Share it