Flash News

'ഓപ്പറേഷന്‍ കിച്ചടി'ക്കു പുറമെ 'ഓപ്പറേഷന്‍ നികുതി' : ചെക്ക്‌പോസ്റ്റുകളില്‍ വിജിലന്‍സ് പരിശോധന

തിരുവനന്തപുരം:  സംസ്ഥാനത്തെ  വാണിജ്യ നികുതി- എക്‌സൈസ്-വനംവകുപ്പ് ചെക്ക്‌പോസ്റ്റുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ഓപ്പറേഷന്‍ നികുതി എന്ന പേരിട്ട റെയ്ഡില്‍ പലയിടത്തും ക്രമക്കേടുകള്‍ കണ്ടെത്തിയതായാണ് റിപോര്‍ട്ടുകള്‍. മാഹി അഴിയൂര്‍ വാണിജ്യ നികുതി ചെക്‌പോസ്റ്റില്‍ നിന്നും പാലക്കാട് ഗോപാലപുരം എക്‌സൈസ് ചെക്‌പോസ്റ്റില്‍ നിന്നും കണക്കില്‍പ്പെടാത്ത പണം കണ്ടെടുത്തു. ഗോപാലപുരം ചെക്ക്‌പോസ്റ്റില്‍ നിന്ന്്് 950 രൂപയും അഴിയൂരില്‍ നിന്നും 20000 രൂപയുമാണ് കണ്ടെടുത്തത്്്.
സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ഓഫിസുകളില്‍ ഓപറേഷന്‍ കിച്ചടി എന്ന പേരില്‍ വിജിലന്‍സ് ഇന്നലെ നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. കേരളത്തിലെ 71 സര്‍ക്കാര്‍ ഓഫിസുകളിലെ ദൈനംദിന പ്രവര്‍ത്തനങ്ങളിലെ അഴിമതികളെക്കുറിച്ചു വിജിലന്‍സിനു ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു മിന്നല്‍ പരിശോധന്.
വിജിലന്‍സ് ഡയറക്ടര്‍ എന്‍ ശങ്കര്‍ റെഡ്ഡിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഓപ്പറേഷന്‍ കിച്ചടി.
Next Story

RELATED STORIES

Share it