Kollam Local

ഓപറേഷന്‍ വാല്‍സല്യയുടെ പ്രവര്‍ത്തനങ്ങള്‍ തുടരും: ജില്ലാ കലക്ടര്‍

കൊല്ലം: കാണാതായതും അലഞ്ഞുതിരിഞ്ഞു നടക്കുന്നതുമായ പതിനെട്ടു വയസിന് താഴെയുള്ള കുട്ടികളെ കണ്ടെത്തുവാനുള്ള സര്‍ക്കാരിന്റെ തീവ്രയത്‌ന പരിപാടി ഓപറേഷന്‍ വാല്‍സല്യ നവംബര്‍ 15ന് അവസാനിച്ചെങ്കിലും സമാന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി തുടരുമെന്ന് ജില്ലാ കലക്ടര്‍ എ ഷൈനാമോള്‍ അറിയിച്ചു. ഓപ്പറേഷന്‍ വാല്‍സല്യയില്‍ സംസ്ഥാനത്താകെ 119 കുട്ടികളെ കണ്ടെത്തി. ഏറ്റവും കൂടുതല്‍ കുട്ടികളെ കണ്ടെത്തിയത് എറണാകുളം ജില്ലയിലാണ്. കൊല്ലം ജില്ലയില്‍ വീടുവിട്ടറിങ്ങിയ തെങ്കാശി സ്വദേശിയായ 16 കാരനെയും മൂവാറ്റുപുഴ സ്വദേശിയായ 14 വയസുകാരനെയുമാണ് ജില്ലാ ശിശുസംരക്ഷണ യൂനിറ്റ്, പോലിസ്, ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ എന്നിവര്‍ കണ്ടെത്തിയത്. ഇവരെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുഖേന മാതാപിതാക്കള്‍ക്ക് കൈമാറി. ഓപറേഷന്‍ വാല്‍സല്യ പരിപാടി അവസാനിച്ചെങ്കിലും ബസ് സ്റ്റേഷനുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, മറ്റ് പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സംശയകരമായ നിലയില്‍ കുട്ടികളെ കണ്ടാല്‍ അറിയിക്കണം. ഫോണ്‍: 1091(ക്രൈം സ്റ്റോപ്പര്‍), 1098(ചൈല്‍ഡ് ലൈന്‍), 0474-2791597(ജില്ലാ ശിശു സംരക്ഷണ ഓഫീസ്).ഇതിന് പുറമേ സ്‌കൂള്‍ വിദ്യാര്‍ഥികളിലെ പഠന വൈകല്യം, സ്വഭാവ മാറ്റം എന്നിവ കണ്ടെത്തി ആവശ്യമായ കൗണ്‍സിലിങും മറ്റ് സഹായങ്ങളും നല്‍കുന്ന പദ്ധതിയായ ഔവര്‍ റസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ ജില്ലയിലെ എല്ലാ സ്‌കൂളുകളിലും നടപ്പാക്കും. മുഴുവന്‍ അധ്യാപകരുടെയും പരിശീലനം പൂര്‍ത്തിയാക്കിയാലുടന്‍ പദ്ധതിക്ക് ജില്ലയില്‍ തുടക്കമാകുമെന്നും കലക്ടര്‍ പറഞ്ഞു.
ഓപറേഷന്‍ വാല്‍സല്യ, ഒആര്‍സി പദ്ധതികളുടെ അവലോകന യോഗം ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ കെ കെ സുബൈര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it