ഓപറേഷന്‍ ബ്ലൂസ്റ്റാറിന് 32 വയസ്സ്; സിക്ക് നേതാക്കള്‍ കസ്റ്റഡിയില്‍

ചണ്ഡിഗഡ്: സുവര്‍ണക്ഷേത്രത്തിലെ സൈനിക നടപടിയായ ഓപറേഷന്‍ ബ്ലൂസ്റ്റാറിന്റെ 32ാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി സിക്ക് നേതാക്കളെ പോലിസ് കസ്റ്റഡിയിലെടുത്തു. പഞ്ചാബിലുടനീളം പോലിസ് തിരച്ചില്‍ തുടരുകയാണ്. ദല്‍ഖല്‍സ നേതാവ് ദല്‍ജിത്ത് സിങ് ബിട്ടു ഉള്‍പ്പെടെ മൂന്നു നേതാക്കളെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കുപുറമെ സിഖ് പ്രവര്‍ത്തകരായ മന്‍വീന്ദര്‍ സിങ് ജിയാസ്പുര, ജയ്‌വന്ത് സിങ് ചീമ, എസ്എഡി(എ)യുടെ പ്രാദേശിക നേതാക്കള്‍ എന്നിവരെയും പിടികൂടിയിട്ടുണ്ട്.
സിഖ് മതനേതാവ് ഹര്‍ദീപ് മെഹ്‌റജ്, യുനൈറ്റഡ് അകാലിദള്‍ നേതാവ് ഗുര്‍ദീപ് സിങ് എന്നിവരും കസ്റ്റഡിയിലാണ്.
Next Story

RELATED STORIES

Share it