ഓപറേഷന്‍ ബിഗ് ഡാഡി: ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം അറസ്റ്റില്‍

തിരുവനന്തപുരം: കേരള പോലിസിന്റെ ഓപറേഷന്‍ ബിഗ് ഡാഡിയില്‍ 13 അംഗ പെണ്‍വാണിഭ സംഘം പിടിയിലായി. ഇന്റര്‍നെറ്റ് വഴിയും സമൂഹ മാധ്യമങ്ങള്‍ വഴിയും പെണ്‍വാണിഭം നടത്തിയ സംഘമാണ് പിടിയിലായത്. നാലു സ്ത്രീകള്‍ ഉള്‍പ്പെടെ 13 പേരെയാണ് അറസ്റ്റ് ചെയ്തത്. ശ്രീകാര്യം ഗാന്ധിപുരം സ്വദേശി പ്രസന്ന എന്നുവിളിക്കുന്ന ഗീത (51), ഇവരുടെ മകള്‍ പിങ്കി എന്നു വിളിക്കുന്ന നയന(28), നയനയുടെ ഭര്‍ത്താവ് ഉള്ളൂര്‍ സ്വദേശി പ്രദീപ് (38), എറണാകുളം മാങ്കായികവല സ്വദേശി അജിത് (53), ബാലരാമപുരം വലിയവിളാകം സ്വദേശി ശ്രീജിത്ത് (26), പൂഴിക്കുന്ന് സ്വദേശി നിയാസ് (30), മലയിന്‍കീഴ് പൊറ്റയില്‍ സ്വദേശി വിപിന്‍ (31), ആറ്റിങ്ങല്‍ കണ്ണംകര സ്വദേശി തിലകന്‍ (38), ഇടുക്കി രാജാക്കാട് സ്വദേശി ജെയ്‌സന്‍ (31), ആറ്റിങ്ങല്‍ മുദാക്കല്‍ സ്വദേശി അനീഷ് എന്നറിയപ്പെടുന്ന എസ് സജു (33), വണ്ടിത്തടം ആനക്കുഴി സ്വദേശി ഷമീര്‍ (30), പട്ടം സ്വദേശിനി ജെ സജീന (33), മുട്ടട വയലിക്കട സ്വദേശിനി എസ് ബിന്ദു (44) എന്നിവരാണ് പിടിയിലായത്.
പെണ്‍കുട്ടികളെ വില്‍പനയ്ക്കുണ്ടെന്ന ഇന്റര്‍നെറ്റ് പരസ്യം ശ്രദ്ധയില്‍പ്പെട്ട സൈബര്‍ പോലിസ് സംഘം നടത്തിയ ആസൂത്രിത നീക്കത്തിലാണ് ഇവര്‍ പിടിയിലായതെന്ന് ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ംംം.ഹീരമിീേ.ശി എന്ന വെബ്‌സൈറ്റ് മുഖേനയാണ് ഇവര്‍ ഇടപാട് നടത്തിയിരുന്നത്.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെയും ഉപയോഗിച്ചിരുന്നു. വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തിയിരുന്ന മൊബൈല്‍ നമ്പറില്‍ കസ്റ്റമര്‍ എന്ന വ്യാജേന ബന്ധപ്പെട്ടാണ് പോലിസ് സംഘത്തെ കുടുക്കിയത്. ചുംബനസമര നായകന്‍ രാഹുല്‍ പശുപാലനും ഭാര്യ രശ്മി ആര്‍ നായരും ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് സംഘങ്ങള്‍ ഇടപാടുകള്‍ അതീവ രഹസ്യമായാണ് നടത്തിയിരുന്നത്.
ഫോണ്‍കോളുകള്‍ നിരീക്ഷിച്ചാണ് പോലിസ് ഇടപാടിന്റെ പുതിയ രീതികള്‍ മനസ്സിലാക്കിയത്. മോഡലുകളുടെ പരസ്യം ഓണ്‍ലൈനില്‍ നല്‍കി അതുവഴി ഇടപാടുകാരെ കണ്ടെത്തുന്ന രീതി തന്നെയാണ് ഇപ്പോള്‍ പിടിയിലായ സംഘവും പിന്തുടര്‍ന്നത്. ഇരകളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് തങ്ങളില്‍ പലരെയും നിര്‍ബന്ധിച്ച് കൊണ്ടുവന്നതാണെന്ന് വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഇടപാടുകാരെ പിടികൂടുകയായിരുന്നു. പെണ്‍കുട്ടികളെ വാണിഭത്തിനായി കടത്തുന്ന സംഘങ്ങളെ പിടികൂടാന്‍ ക്രൈംബ്രാഞ്ച് സംഘം നടത്തുന്ന ഓപറേഷന്‍ ബിഗ് ഡാഡിയില്‍ ഇതുവരെ 56 പേരാണ് അറസ്റ്റിലായിട്ടുള്ളത്.
Next Story

RELATED STORIES

Share it