ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസ്മുഖ്യപ്രതി പിടിയില്‍

തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതി പിടിയില്‍. തിരുവനന്തപുരം കരമന സ്വദേശി മനുവാണ് പിടിയിലായത്. ഇയാളുടെ ഫോണ്‍രേഖകള്‍ പരിശോധിക്കുന്നതോടെ കേസില്‍ നിര്‍ണായക തെളിവുകള്‍ ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. സമാനമായ കേസില്‍ മനുവിനെ മുമ്പും അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ കഴിഞ്ഞദിവസം പിടിയിലായ മറ്റു പ്രതികളുടെ ഫോണ്‍രേഖകള്‍ പരിശോധിച്ചതിലൂടെ കൂടുതല്‍ വിവരങ്ങള്‍ സൈബര്‍ പോലിസിനു ലഭിച്ചിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി പെണ്‍വാണിഭ സംഘത്തില്‍നിന്നു സൈബര്‍ പോലിസ് മോചിപ്പിച്ച നാലു സ്ത്രീകളെ കൗണ്‍സലിങിനു വിധേയരാക്കും. നേരത്തേ നിര്‍ഭയക്കു കൈമാറിയ ഇവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം ഇതിനായി അപേക്ഷ നല്‍കാനാണു തീരുമാനം.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് തിരുവനന്തപുരത്തും കൊല്ലത്തും നടത്തിയ റെയ്ഡിലൂടെ എട്ടുപേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കവടിയാര്‍ കുറവന്‍കോണം പിപിഡി റീജന്റ് കോര്‍ട്ട് ഫഌറ്റ് നമ്പര്‍ 60ല്‍ എസ് ഉണ്ണികൃഷ്ണന്‍(34), കൊല്ലം പുത്തൂര്‍, കരിമ്പുഴ അശ്വതി ഭവനില്‍ പ്രവീണ്‍ (27), എറണാകുളം എടവനക്കാട് സ്വദേശി എം എസ് അജീഷ് (33), കൊല്ലം മങ്ങാട് അറുനൂറ്റിമംഗലം അനീഷ് ഭവനത്തില്‍ അനീഷ്‌കുമാര്‍(33), കൊല്ലം അഞ്ചല്‍ വടമണ്‍ ചേരനാട് ആര്യയില്‍ ജെ എസ് അബിന്‍ബാഷ്, അടൂര്‍ ചൂരക്കോട് വിഷ്ണു ഭവനത്തില്‍ പി ജിഷ്ണു (19), കൊല്ലം മങ്ങാട് അനീഷ് ഭവനത്തില്‍ ബിനിമോള്‍(39), പേരൂര്‍ക്കട വഴയില വലിയവിള വീട്ടില്‍ ഷജീബ് ഖാന്‍(33) എന്നിവരാണ് പിടിയിലായത്.
സംസ്ഥാന പോലിസ് മേധാവി നിയമിച്ച പ്രത്യേക സംഘമാണ് മാസങ്ങളുടെ നിരീക്ഷണത്തിനു ശേഷം വിവിധ സ്ഥലങ്ങളില്‍നിന്നായി എട്ടുപേരെയും പിടികൂടിയത്. കൊട്ടാരക്കര പുത്തൂര്‍ സ്വദേശി പ്രവീണാണ് സംഘത്തിലെ പ്രധാനി. ലൊക്കാന്റോ എന്ന വെബ്‌സൈറ്റ് മുഖേനയും ചില സാമൂഹിക മാധ്യമ പേജുകള്‍ വഴിയുമാണ് കുട്ടികളെയും മുതിര്‍ന്നവരെയും വാണിഭസംഘത്തിലെത്തിച്ചിരുന്നത്.
Next Story

RELATED STORIES

Share it