Flash News

ഓണ്‍ലൈന്‍ പെണ്‍വാണിഭം: 'അച്ചായന്‍' കീഴടങ്ങി

കൊച്ചി: രാഹുല്‍ പശുപാലനും ഭാര്യയും ഉള്‍പ്പെട്ട ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസിലെ മുഖ്യപ്രതി അച്ചായന്‍ എന്ന ജോഷി എറണാകുളത്ത് പ്രത്യേക അന്വേഷണ സംഘത്തിന് മുന്‍പാകെ കീഴടങ്ങി. പറവൂര്‍ പീഡനം ഉള്‍പ്പടെ നിരവധി പെണ്‍വാണിഭക്കേസുകളില്‍ ഇയാള്‍ പ്രതിയാണ്.

എറണാകുളം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലായി  ഒരു ഡസനോളം പെണ്‍വാണിഭക്കേസുകളാണ് ചേര്‍ത്തല എഴുപുന്ന സ്വദേശിയായ ജോഷിയുടെ പേരിലുള്ളത്്.  രാഹുല്‍ പശുപാലനെ ഭാര്യയും അറസ്റ്റ് ചെയ്യുന്നതിനിടെ രണ്ടു സ്ത്രീകളോടൊപ്പം പോലീസിനെ ഇടിച്ചു വീഴ്ത്തി വാഹനത്തില്‍ രക്ഷപെടുകയായിരുന്നു ഇയാള്‍ എന്നാണ് അന്വേഷണസംഘം പറയുന്നത്.
Next Story

RELATED STORIES

Share it