ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ ഇന്നു മുതല്‍ സമരത്തില്‍

കൊച്ചി: സേവനവേതന പരിഷ്‌കരണമടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് യൂബര്‍, ഒലേ കമ്പനികളുടെ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ ഇന്നു മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കും. 2500ഓളം തൊഴിലാളികളാണ് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ടാക്‌സി സര്‍വീസുകളുടെ ആരംഭസമയത്ത് ആകര്‍ഷകമായ വേതനവ്യവസ്ഥകള്‍ തൊഴിലാളികള്‍ക്കു നല്‍കിയിരുെന്നന്നും എന്നാല്‍ കമ്പനികള്‍ ഘട്ടംഘട്ടമായി ഇതു പിന്‍വലിക്കുകയാണെന്നും ഓള്‍ കേരള ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ് യൂനിയന്‍ പ്രസിഡന്റ് അഡ്വ. ടി ആര്‍ എസ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തുടക്കത്തില്‍ 12,500 രൂപയായിരുന്നു ആഴ്ചയില്‍ കമ്പനികള്‍ നല്‍കിയിരുന്നത്. പിന്നീട് ഇത് ട്രിപ്പ് അടിസ്ഥാനത്തിലാക്കി. ഇപ്പോള്‍ ഇത് വീണ്ടും പരിഷ്‌കരിച്ച് യാതൊരു വിധത്തിലുള്ള പ്രയോജനവുമില്ലാത്ത അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ്. ഒരോ ആഴ്ചയിലും ഒരോ വിധത്തിലാണ് തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുന്നതെന്നും കുമാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it