kozhikode local

ഓട്ടോ പാര്‍ക്കിങ് ; ചെറുവണ്ണൂരില്‍ സിഐടിയു എസ്ടിയു സംഘര്‍ഷം

ഫറോക്ക് : ചെറുവണ്ണൂര്‍ കോയാസ് ഹോസ്പിറ്റലിനു സമീപത്തെ ഓട്ടോ ടാക്‌സി പാര്‍ക്കിങ് സ്ഥലവുമായി ബന്ധപ്പെട്ടു എസ്ടിയു സിഐടിയു സംഘര്‍ഷം. നാട്ടുകാര്‍ ഇടപെട്ടതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായി. ഇന്നലെ രാവിലെ എട്ട് മണിക്കാണ് സംഘര്‍ഷം നടന്നത്. കോയാസ് ഹോസ്പിറ്റലിനു മുമ്പില്‍ എസ്ടിയു യൂണിയനിലുളള ഡ്രൈവര്‍മാരുടെ ഓട്ടോ സിഐടിയു പ്രവര്‍ത്തകര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിനു കാരണം.
മാസം മുമ്പാണ് എസ്ടിയു യൂണിയന്‍ കോയാസ് ഹോസ്പിറ്റലിനു മുമ്പിലെ ടാക്‌സി സ്റ്റാന്റില്‍ രൂപീകരിച്ചത്. നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന വണ്ടികള്‍ക്കല്ലാതെ പുതിയ വാഹനങ്ങള്‍ ഓടാന്‍ അനുവദിക്കില്ലെന്നു പറഞ്ഞാണ് സിഐടിയുക്കാര്‍ തടഞ്ഞത്.
സംഭവത്തെ തുടര്‍ന്നു സ്റ്റാന്റില്‍ നിന്നു ഇന്നലെ ഓട്ടോകള്‍ ഓടിയില്ല. വൈകിട്ടു നാലിനു നല്ലളം എസ്‌ഐ റിയാസ് ചാക്കീരിയുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ചയില്‍ സ്റ്റാന്റില്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹനം ഓടാനും ബുധനാഴ്ച യൂണിയന്‍ നേതാക്കളുമായുളള ചര്‍ച്ചക്കു ശേഷം പുതിയ വാഹനങ്ങളുടെ കാര്യത്തില്‍ തീരുമാനമാക്കാമെന്നും ധാരണയായി.
കോയാസ് പാര്‍ക്കിങ് പ്ലേസുളള എല്ലാ വാഹനങ്ങള്‍ക്കും ഓടാനുളള അനുമതി നല്‍കാമെന്നും എസ്‌ഐ പറഞ്ഞു. സ്റ്റാന്റില്‍ എസ്ടിയുക്കാര്‍ സ്ഥാപിച്ചു ബോര്‍ഡും കൊടിയും കഴിഞ്ഞ ദിവസം രാത്രി സാമുഹ്യ വിരുദ്ധര്‍ നശിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തകര്‍ നല്ലളം പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it