ഓട്ടോ ഡ്രൈവറെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ആറു പേരെ പോലിസ് അറസ്റ്റ് ചെയ്തു. ഓട്ടോ ഡ്രൈവര്‍ ചൗക്കി കമ്പാറിലെ അറഫാത്ത് (28), ചൗക്കി ബദര്‍ നഗറിലെ ഇസ്മായില്‍ എന്ന ഇച്ചു (24), ഗള്‍ഫുകാരനായ ഉളിയത്തടുക്കയിലെ മുസ്തഫ (38), മീപ്പുഗുരിയിലെ ജുനൈദ് (22), കീഴൂരിലെ റുമൈസ് (23), കാസര്‍കോട് പള്ളത്തെ പതിനേഴുകാരന്‍ എന്നിവരെയാണ് കാസര്‍കോട് ഡിവൈഎസ്പി എം വി സുകുമാരനും സംഘവും അറസ്റ്റ് ചെയ്തത്.
ഈമാസം 12ന് കാസര്‍കോട് നഗരത്തിലെ ഓട്ടോഡ്രൈവര്‍ കെ സന്ദീപി(33)നെ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് മുന്നില്‍ വച്ച് കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ഏഴുപേരെയാണ് പ്രതിചേര്‍ത്തത്. കേസിന്റെ സൂത്രധാരന്‍ നെല്ലിക്കുന്നിലെ അഫ്‌റാസ് ഗള്‍ഫിലാണെന്ന് പോലിസ് പറഞ്ഞു. രണ്ട് മോട്ടോര്‍ സൈക്കിളുകളും രണ്ട് കാറുകളും കസ്റ്റഡിയിലെടുത്തു. കുത്താനുപയോഗിച്ച കത്തി കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപത്തെ പാലമരത്തിന്റെ ചുവട്ടില്‍നിന്ന് പോലിസ് കണ്ടെടുത്തു. മറ്റൊരു കത്തി ചന്ദ്രഗിരി പുഴയിലെറിഞ്ഞതായി പ്രതികള്‍ മൊഴി നല്‍കി. ചോര പുരണ്ട വസ്ത്രങ്ങള്‍ കീഴുരില്‍ നിന്ന് പോലിസ് കണ്ടെടുത്തു. ഗള്‍ഫില്‍ വച്ചാണ് അക്രമം ആസൂത്രണം ചെയ്തതെന്നും പദ്ധതി നടപ്പാക്കുന്നതിന് വേണ്ടി 30,000 രൂപ പ്രതികള്‍ക്ക് ഗള്‍ഫുകാരനായ അഫ്‌റാസ് നല്‍കിയതായും പോലിസിനോട് അറസ്റ്റിലായവര്‍ സമ്മതിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it