ഓട്ടോ കനാലിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

പെരുമ്പാവൂര്‍: മലയാറ്റൂര്‍ തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങിയ കുടുംബം സഞ്ചരിച്ച ഓട്ടോ കനാലിലേക്കു മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. കീഴില്ലം തായിക്കരചിറ പാറേക്കരവീട്ടില്‍ എല്‍ദോസിന്റെ ഭാര്യ ഷിബി(40), ഈസ്റ്റ് വാഴപ്പിള്ളി, കിളികനാല്‍ പുളിഞ്ചോട് ഷിബുവിന്റ മകള്‍ ദിയ(9) എന്നിവരാണു മരിച്ചത്.
ഷിബിയുടെ സഹോദരിയുടെ മകളാണ് ദിയ. മലയാറ്റൂര്‍ തീര്‍ത്ഥാടനം കഴിഞ്ഞ് ഇന്നലെ രാത്രി 12.15 ഓടെ ഷിബിയുടെ സഹോദരിയുടെ വീട്ടിലേക്ക് പോകുംവഴിയാണ് അപകടം. മരിച്ച ദിയയുടെ പിതാവ് ഷിബുവാണ് ഓട്ടോ ഓടിച്ചത്. ഇവരെകൂടാതെ ഷിബിയുടെ മക്കളായ ബേസില്‍, അനഘ എന്നിവരും ഓട്ടോയില്‍ ഉണ്ടായിരുന്നു. ഇവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.
Next Story

RELATED STORIES

Share it