thiruvananthapuram local

ഓട്ടോറിക്ഷ സിറ്റി പെര്‍മിറ്റ്; ഫോട്ടോ, ആധാര്‍ കാര്‍ഡുകള്‍ പോലിസ് സ്റ്റേഷനില്‍ സമര്‍പ്പിക്കേണ്ടെന്ന് തീരുമാനം

തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷകള്‍ക്ക് സിറ്റി പെര്‍മിറ്റ് അനുവദിച്ച് ക്രമീകരിക്കുന്നതിന്റെ ഭാഗമായി വിവിധ പോലിസ് സ്റ്റേഷനുകളില്‍ സമര്‍പ്പിക്കുന്ന അപേക്ഷകളോടൊപ്പം ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ ഫോട്ടോകളും ആര്‍സി ഉടമകളുടെ ആധാര്‍ കാര്‍ഡിന്റെ കോപ്പികളും സമര്‍പ്പിക്കേണ്ടതില്ലെന്ന് മേയര്‍ അഡ്വ. വി കെ പ്രശാന്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ട്രാഫിക് ഉപദേശക സമിതി യോഗത്തിന്റെ തീരുമാനം.
ആര്‍സി ബുക്കിന്റെ ഫോട്ടോകോപ്പിയും ഡ്രൈവര്‍മാരുടെ ലൈസന്‍സിന്റെ ഫോട്ടോകോപ്പിയും മാത്രം പോലിസ് സ്റ്റേഷനുകളില്‍ നിന്നു ലഭിക്കുന്ന അപേക്ഷയോടൊപ്പം നല്‍കിയാല്‍ മതി.
നഗരത്തില്‍ ഓട്ടോറിക്ഷകള്‍ക്ക് നിയമപരമായി സ്റ്റാന്റുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍മാരില്‍ നിന്നു പ്രപ്പോസല്‍ വാങ്ങിയശേഷം ട്രാഫിക് പോലിസ് ഉദ്യോഗസ്ഥര്‍, ട്രേഡ് യൂനിയന്‍ പ്രതിനിധികള്‍ അടങ്ങുന്ന കമ്മിറ്റി പരിശോധന നടത്തി സ്റ്റാന്റുകള്‍ ക്രമീകരിക്കാനും ധാരണയായി. മേയര്‍ അഡ്വ. വി കെ പ്രശാന്ത്, ഡെപ്യൂട്ടി മേയര്‍ അഡ്വ. രാഖി രവികുമാര്‍, നഗരാസൂത്രണ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ആര്‍ സതീഷ്‌കുമാര്‍, നഗരസഭാ സെക്രട്ടറി എം നിസാറുദ്ദീന്‍, ഡിസിപി ശിവവിക്രം, തിരുവനന്തപുരം ആര്‍ടിഒ തുളസീധരന്‍പിള്ള, ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണര്‍മാരായ ടി മോഹനന്‍നായര്‍, ജ്യോതിഷ്‌കുമാര്‍, കെഎസ്ആര്‍ടിസി പ്രതിനിധികളായ വി പ്രശാന്ത്, ഇ ജി സുധാകരന്‍, മോട്ടോര്‍ വെഹിക്കിള്‍ ഡിപാര്‍ട്ട്‌മെന്റില്‍ നിന്നു ഡി വേണുകുമാര്‍, പിഡബ്ല്യൂഡി പ്രതിനിധി വിശ്വലാല്‍, റോഡ് ഫണ്ട് പ്രതിനിധി സി കെ രാജേന്ദ്രന്‍, നോര്‍ത്ത് ട്രാഫിക് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി നിയാസ്, സൗത്ത് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി ജയചന്ദ്രന്‍, ട്രേഡ് യൂനിയന്‍ പ്രതിനിധികളായ പട്ടം ശശിധരന്‍, കോട്ടക്കകം ശിവന്‍, സി ജ്യോതിഷ്‌കുമാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it