palakkad local

ഓട്ടോറിക്ഷകളുടെ രജിസ്‌ട്രേഷന്‍ പുനരാരംഭിക്കണമെന്ന് ആവശ്യം

മണ്ണാര്‍ക്കാട്: ട്രാഫിക് പരിഷ്‌കരണത്തിന്റെ ഭാഗമായി ആരംഭിച്ച ഓട്ടോകളുടെ രജിസ്‌ട്രേഷന്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സിഐടി യു, ഐഎന്‍ടിയുസി യൂനിയന്‍ നേതാക്കള്‍ പോലിസ് സ്‌റ്റേഷനിലെത്തി.
മണ്ണാര്‍ക്കാട് നഗരപരിധിയിലെ ഓട്ടോകളുടെ തിരിച്ചറിയലുമായി ബന്ധപ്പെട്ട് പോലിസ് സ്‌റ്റേഷനില്‍ ആരംഭിച്ച രജിസ്‌ട്രേഷന്‍കൗണ്ടര്‍ ചിലരുടെ നിര്‍ദ്ദേശപ്രകാരം നിര്‍ത്തിവച്ചിരുന്നു. മണ്ണാര്‍ക്കാട് ട്രാഫിക് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സബ്.കലക്ടര്‍ നൂഹിന്റെ അധ്യക്ഷതയില്‍ ട്രാഫിക് റഗുലേറ്ററി അതോറിറ്റി യോഗത്തില്‍ എടുത്ത തീരുമാനം ചെയര്‍പേഴ്‌സണ്‍ സുബൈദയുടെ താല്‍പര്യത്തിനനുസരിച്ച്‌രജിസ്‌ട്രേഷന്‍ കൗണ്ടര്‍ നിര്‍ത്തലാക്കിയത് അംഗീകരിക്കാനാവില്ല ഇരു യൂനിയന്‍ നേതാക്കളും പറഞ്ഞു. രജിസ്‌ട്രേഷന്‍ പുനരാരംഭിച്ചില്ലെങ്കില്‍പ്രക്ഷോഭം ആരംഭിക്കുമെന്ന് സിഐടിയു നേതാവ് കെ പി മസൂദ് ,ഐഎന്‍ ടി യു സി നേതാവ് പി ആര്‍ സുരേഷ് പറഞ്ഞു.
എന്നാല്‍ അന്നത്തെ യോഗത്തില്‍ എസ് ടി യുവിനെ അറിയിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
Next Story

RELATED STORIES

Share it