kozhikode local

ഓട്ടോയില്‍ മറന്നുവച്ച സ്വര്‍ണവും രേഖകളുമടങ്ങിയ ബാഗ് തിരിച്ചേല്‍പ്പിച്ച് ഡ്രൈവര്‍ മാതൃകയായി

വടകര : വടകരയിലെ ഓട്ടോഡ്രൈവറുടെ സത്യസന്ധതയില്‍ യുവതിക്ക് 13 പവന്‍ തിരികെ കിട്ടി. മയ്യന്നൂരിലെ ബൈജുവാണ് (39) തന്റെ ഓട്ടോറിക്ഷയില്‍ നിന്നു കിട്ടിയ പൊന്നും രേഖകളും അടങ്ങിയ ബാഗ് ഉടമക്ക് തിരികെ നല്‍കി സത്യസന്ധത തെളിയിച്ചത്.
വടകര സഹകരണാശുപത്രി കേന്ദ്രമായി സര്‍വീസ് നടത്തുന്ന ഓട്ടോയില്‍ ഇന്നലെ രാത്രി കയറിയ കുന്നുമ്മക്കരയിലെ ജിജിന അരുണിന്റെ ട്രോളി ബാഗാണ് യാത്രക്കിടയില്‍ മറന്നുപോയത്. സഹകരണാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അച്ഛനെ കാണാന്‍ ചെന്നൈയില്‍ നിന്ന് എത്തിയ ജിജിന ആശുപത്രിയില്‍ നിന്ന് കുന്നുമ്മക്കരയിലെ വീട്ടിലേക്ക് പോകാനാണ് ഓട്ടോയില്‍ കയറിയത്. എന്നാല്‍ ഓട്ടോയില്‍ നിന്നിറങ്ങിയ ജിജിന ബാഗ് എടുക്കാന്‍ മറന്നു പോകുകയായിരുന്നു. പിന്നീട് ഓട്ടോറിക്ഷയില്‍ നിന്നു കണ്ടെത്തിയ ബാഗുമായി ഡ്രൈവര്‍ ബൈജു വടകര പോലീസ് സ്‌റ്റേഷനില്‍ എത്തുകയായിരുന്നു. ബാഗിലുണ്ടായിരുന്ന ഇന്‍ഷൂറന്‍സ് രേഖകളില്‍ നിന്നാണ് ഉടമയെ ബന്ധപ്പെടുന്നത്. ഇന്നലെ രാവിലെ പോലീസ് സ്‌റ്റേഷനില്‍ എസ്‌ഐ നൗഫലിന്റെ സാന്നിധ്യത്തില്‍ ബൈജു സ്വര്‍ണമടങ്ങിയ ബാഗ് ജിജിനക്ക് കൈമാറി.ബൈജുവിന്റെ സത്യസന്ധതയെ പോലീസുദ്യോഗസ്ഥര്‍ അനുമോദിച്ചതോടൊപ്പം ബാഗിന്റെ ഉടമ ജിജിന നന്ദി അറിയിക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it