kannur local

ഓട്ടോയിടിച്ച് കാല്‍നട യാത്രക്കാരന് പരിക്ക്

ഇരിട്ടി: ഓട്ടോയിടിച്ച് കാല്‍നട യാത്രക്കാരന് പരിക്കേറ്റു. അതേ സമയം, പരിക്കേറ്റ കാല്‍നടയാത്രക്കാരനെ ആശുപത്രിയില്‍ കൊണ്ടു പോവാന്‍ തയ്യാറാകാത്ത ഡ്രൈവറെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 11.30ഓടെ ഇരിട്ടിയിലാണ് സംഭവം. മേല്‍ മുരിങ്ങോടി സ്വദേശി കണ്ണ(59)നെ ഇരിട്ടി ടൗണില്‍ വച്ച് മുണ്ടാനുര്‍ സ്വദേശിയായ ബിനീഷ് കുമാറിന്റെ ഓട്ടോയിടിക്കുകയായിരുന്നു. പരിക്കേറ്റ യാത്രക്കാരനെ ആശുപത്രിയില്‍ കൊണ്ടു പോവാന്‍ തയ്യാറാകാത്ത ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെന്നാരോപിച്ച് ഒരു വിഭാഗം ഡ്രൈവര്‍മാര്‍ ഇദ്ദേഹത്തെ തടഞ്ഞു വച്ചു പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ കണ്ണനെ ഇരിട്ടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story

RELATED STORIES

Share it