kasaragod local

ഓട്ടോത്തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് സ്വരൂപിച്ചത് 1,65,200 രൂപ

കാഞ്ഞങ്ങാട്: അര്‍ബുദരോഗബാധിതനായി തിരുവനന്തപുരം ആര്‍സിസിയില്‍ ചികില്‍സയില്‍ കഴിയുന്ന അനയ്‌മോന്റ ജീവന്‍ രക്ഷിക്കാനുള്ള ധനസമാഹാരണത്തിനായുള്ള നാടിന്റെ നെഞ്ചുപിടയ്ക്കുന്ന ഓട്ടത്തോടെപ്പം അട്ടേങ്ങാനത്തെ ഓട്ടേറിക്ഷാ ഡ്രൈവര്‍മാരും കണ്ണികളായി. ഒരു ദിവസത്തെ സര്‍വീസി ല്‍ 90,000 രൂപ സ്വരൂപിച്ചു.
ഒടയഞ്ചാലിലെ ഓട്ടോറിക്ഷാതൊഴിലാളി പടിമരുതിലെ സതീഷ്-ലതിക ദമ്പതികളുടെ മകനായ അനയ്‌മോന്‍(മൂന്ന്) അര്‍ബുദത്തെത്തുടര്‍ന്ന് തിരുവനന്തപുരം ആര്‍സിസിയില്‍ ചികില്‍സയിലാണിപ്പോള്‍. മജ്ജ മാറ്റിവെക്കുന്നതിനു വേണ്ടിയുള്ള ചികില്‍സക്കായി 20 ലക്ഷമാണ് നാട് സ്വരൂപിക്കുന്നത്. അട്ടേങ്ങാനം റിക്ഷാസ്റ്റാന്‍ഡിലെ ഓട്ടോറിക്ഷാ തൊഴിലാളി യൂനിയന്‍ (സിഐടിയു)പ്രവര്‍ത്തകരായ 20 പേരുടെ റിക്ഷകളാണ് സര്‍വീസ് നടത്തിയത്.
ഒടയംചാല്‍: ഓട്ടോത്തൊഴിലാളികളും നാട്ടുകാരും കൈകോര്‍ത്തപ്പോള്‍ പിരിഞ്ഞുകിട്ടിയത് 1,65,200 രൂപ. ഇന്നലെ അട്ടേങ്ങാനത്തെ ഓട്ടോഡ്രൈവര്‍മാര്‍ ഓട്ടോഓടിച്ചും സാശ്രയ സംഘങ്ങളും നാട്ടുകാരും റോഡിലിറങ്ങിയും പിരിച്ചത് ഒരു ലക്ഷം രൂപ. ബളാംതോട്ടേ ഓട്ടോഡ്രൈവര്‍മാര്‍ സ്വരൂപിച്ചത് 43,000 രൂപ. പാണത്തൂരിലെ ഫോര്‍ഫ്രണ്ട്‌സ് ഓട്ടോഡ്രൈവര്‍മാരായ സുരേഷ്, നാരായണന്‍, സമദ്, ജ്യോതിഷ് എന്നിവര്‍ ഇന്നലെ ഓട്ടോഓടിച്ച് കിട്ടിയത് 17,500 രൂപ.
പനത്തടിയിലെ ഓട്ടോഡ്രൈവര്‍ സന്തോഷിന് കിട്ടിയത് 4,700 രൂപ. നാടിന്റെ നാനാഭാഗത്തു നിന്നും അനയ്‌മോന് വേണ്ടി സഹായങ്ങള്‍ പ്രവഹിക്കുന്നുണ്ട്.
കാട്ടൂര്‍ വിദ്യാധരന്റെ ഉടമസ്ഥതയിലുള്ള രണ്ട് മൂകാംബിക ബസുകളും അനയ്‌മോന് വേണ്ടിയും പനത്തടിയിലെ പാലിയേറ്റിവ് കെയറിനുവേണ്ടിയും ഇന്ന് സര്‍വീസ് നടത്തുന്നുണ്ട്.
ഉദയപുരത്തെ ഓട്ടോറിക്ഷതൊഴിലാളികളും കാലിച്ചാനടുക്കത്തെ ഓട്ടോതൊഴിലാളികള്‍ ചേര്‍ന്ന് രൂപികരിച്ച ഓട്ടോഫ്രണ്ട്‌സ് എന്ന സാശ്രയ സംഘത്തിലെ അംഗങ്ങളും അനയ്‌മോന് വേണ്ടി ഇന്ന് സര്‍വീസ് നടത്തും. ഈമാസം 10ന് നീലേശ്വരം-കല്ലൂരാവി-കാഞ്ഞങ്ങാട്-പൊയ്യക്കര റൂട്ടിലോടുന്ന ജാസിം ബസും സര്‍വീസ് നടത്തും.
Next Story

RELATED STORIES

Share it