ഓട്ടന്‍തുള്ളലില്‍ ജയകുമാറിന്റെ ശിഷ്യര്‍

തിരുവനന്തപുരം: അശ്വതിയും കാര്‍ത്തികയും മാഗിയും ലക്ഷ്മിയും ജിഷ്ണുവുമെല്ലാം കലോല്‍സവത്തിനെത്തിയത് ഒരേ മാഷിന്റെ കൈപിടിച്ചാണ്. കുറിച്ചാത്താനം ജയകുമാര്‍ എന്ന ഓട്ടന്‍തുള്ളല്‍ കലാകാരനാണ് അഞ്ചു ജില്ലകളില്‍ നിന്നുള്ള ശിഷ്യരുമായി കലോല്‍സവത്തിനെത്തിയത്. ജയകുമാര്‍ മാഷിന്റെ ഒമ്പതു കുട്ടികളാണ് ഇത്തവണ കലോല്‍സവ വേദിയില്‍ തകര്‍ത്താടുന്നത്. 20 വര്‍ഷമായി കലോല്‍സവ വേദിയിലെ നിറസാന്നിധ്യമാണ് ജയകുമാര്‍. ആദ്യ വര്‍ഷങ്ങളില്‍ മല്‍സരാര്‍ഥിയുടെ വേഷത്തിലായിരുന്നെങ്കില്‍ ഇപ്പോള്‍ ഗുരുവിലേക്ക് വേഷപ്പകര്‍ച്ച നടത്തി.
കലാമണ്ഡലത്തിലെ ആദ്യ ബാച്ചില്‍ ഓട്ടന്‍തുള്ളല്‍ കലാകാരനാണ് ജയകുമാറിന്റെ പിതാവ് കലാമണ്ഡലം ജനാര്‍ദ്ദനന്‍. അനുജനും അനുജത്തിയും മകനും ഓട്ടന്‍തുള്ളല്‍ കലാകാരന്‍മാര്‍ തന്നെ. ദീര്‍ഘകാലം കലോല്‍സവങ്ങളുടെ വിധികര്‍ത്താവായിട്ടുണ്ട് അദ്ദേഹം. എന്നാല്‍, മകന്‍ പഠിപ്പിക്കുന്ന വിദ്യാര്‍ഥികള്‍ മല്‍സരിക്കാനെത്തിയതോടെ ജനാര്‍ദ്ദനന്‍ മാഷ് വേദിവിട്ടു.
അച്ഛന്റെ കൈപിടിച്ചാണ് ജയകുമാര്‍ തുള്ളലിന്റെ ലോകത്തെത്തിയത്. പഠിച്ച വിദ്യകള്‍ ഒട്ടും ചോരാതെ ജനാര്‍ദ്ദനന്‍ മഷ് മകന് പകര്‍ന്നു നല്‍കി. അതുകൊണ്ടു തന്നെ തുള്ളല്‍ മാത്രമയി ജയകുമാറിന്റെ ലോകം. . കോട്ടയം ജില്ലയിലെ കുറിച്ചിത്താനത്ത് കേരള കലാകേന്ദ്രം എന്ന അക്കാദമി സ്ഥാപിച്ചാണ് തുള്ളല്‍ ലോകത്തേ—ക്ക് ശിഷ്യരെ ഒപ്പം കൂട്ടുന്നത്. ബാങ്ക് ഉദ്യോഗസ്ഥനായ അനുജന്‍ കുറിച്ചിത്താനം സുനില്‍കുമാറും പരിപാടികള്‍ അവതരിപ്പിക്കാന്‍ എത്താറുണ്ട്.
Next Story

RELATED STORIES

Share it