ഓട്ടത്തിനിടയില്‍ കാറിന് തീപിടിച്ചു; യാത്രികര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു

മട്ടാഞ്ചേരി: ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. മൂന്നംഗ കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു. പള്ളുരുത്തി പുത്തന്‍പറമ്പില്‍ പി എ അമീറിന്റെ ഉടമസ്ഥതയിലുള്ള കെഎല്‍ 07 എസി 3 നമ്പര്‍ സാന്‍ട്രോ കാറിനാണ് ഓടിക്കൊണ്ടിരിക്കെ തീപിടിച്ചത്.
ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെ തോപ്പുംപടി ജിസിഡിഎ പാലത്തിലായിരുന്നു സംഭവം. അമീറും ഭാര്യയും മകനുമായിരുന്നു കാറിലുണ്ടായിരുന്നത്. ജിസിഡിഎ പാലത്തിന്റെ നടുക്കുവച്ചാണു തീപിടിച്ചത്.
എതിരേ വന്ന വാഹനത്തിലുള്ളവരാണ് കാറില്‍ നിന്ന് പുകയും തീയും ഉയരുന്നത് അമീറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഉടന്‍ ഇവര്‍ കാറില്‍നിന്ന് പുറത്തേക്കു ചാടിയിറങ്ങി. അപ്പോഴേക്കും കാറില്‍ വലിയ രീതിയില്‍ തീ പടര്‍ന്നിരുന്നു. ഇതോടെ പാലത്തില്‍ രൂക്ഷമായ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. ഒരു മണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.
Next Story

RELATED STORIES

Share it