ഓടുന്ന ബസ്സില്‍ കൗമാരക്കാരിയെ ബലാല്‍സംഗം ചെയ്തു

ബംഗളൂരു: ഓടുന്ന മിനിബസ്സില്‍ 19കാരിയെ ഡ്രൈവര്‍ ബലാല്‍സംഗം ചെയ്തു. ബസ്സില്‍ പെണ്‍കുട്ടി തനിച്ചാണെന്നു മനസ്സിലാക്കിയ ഡ്രൈവര്‍, ക്ലീനറോട് വാഹനം ഓടിക്കാന്‍ ആവശ്യപ്പെട്ട ശേഷം പെണ്‍കുട്ടിയെ ബലാല്‍സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ബംഗളൂരു റൂറല്‍ ഡിസ്ട്രിക്ടിലെ ഹോസ്‌കോട്ടെയിലാണ് സംഭവം.  നഴ്‌സിങ് ഹോമിലെ ജീവനക്കാരിയായ പെണ്‍കുട്ടി ജോലിക്ക് പോകുമ്പോഴായിരുന്നു പീഡനം. ഡ്രൈവറെയും ക്ലീനറെയും പോലിസ് പിടികൂടി.
Next Story

RELATED STORIES

Share it