Kerala

ഓടയില്‍ പതിയിരിക്കുന്നത് മരണം- എങ്ങിനെ?

ഓടയില്‍ പതിയിരിക്കുന്നത് മരണം- എങ്ങിനെ?
X
man in manholeകോഴിക്കോട് പാളയത്തിനടുത്ത് ഓടയിലിറങ്ങിയ മൂന്ന് പേര്‍ മരിച്ച വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. ഓടയില്‍ വീഴുകയോ ചെളിയില്‍ പുതയുകയോ ചെയ്തല്ല മരണങ്ങള്‍ എന്നാണ് പ്രാഥമിക നിഗമനം. ഈ സാഹചര്യത്തില്‍ അപകടത്തിന് ഇടയാക്കിയത് പ്രാണവായു ലഭിക്കാതെയും വിഷവാതകങ്ങള്‍ ശ്വസിച്ചും ആകാനാണ് സാധ്യതയെന്ന് വിദ്ഗദര്‍ ചൂണ്ടിക്കാട്ടുന്നു. ഒരല്‍പം ജാഗ്രത പുലര്‍ത്തിയിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്നതാണ് ഈ ദുരന്തമെന്നാണ് ഇതോടെ വ്യക്തമാകുന്നത്്. ഓടകളില്‍ മാത്രമല്ല കിണറുകളിലും ഇത്തരം അപകടങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. ഒന്നും രണ്ടും പേരുടെ മരണത്തില്‍ കലാശിക്കുന്ന ഇത്തരം നിരവധി സംഭവങ്ങള്‍ സമീപകാലത്ത് കേരളത്തിലുണ്ടായിട്ടുണ്ടെന്ന് പത്രവാര്‍ത്തകള്‍ പരിശോധിച്ചാലറിയാം. കേരളത്തില്‍ മാത്രമല്ല, ലോകത്തിന്റെ പലഭാഗങ്ങളിലും ഇത്തരം അപകടങ്ങള്‍ സംഭവിക്കാറുണ്ട്. കിണറ്റില്‍ വീണ നാണയം എടുക്കാനുള്ള ശ്രമത്തിനിടെ നാലു കുട്ടികളടക്കം ഏഴു പേര്‍ക്ക് ജീവന്‍ നഷ്ടമായ സംഭവം കഴിഞ്ഞവര്‍ഷം കംബോഡിയയിലെ സീം റീപ് പ്രവിശ്യയിലുണ്ടായി.

ഓടയിലും കിണറുകളിലും ഇറങ്ങുന്നവര്‍ ശ്വാസം കിട്ടാതെ മരിച്ചുവെന്നാണ് ആദ്യം കേള്‍ക്കുന്നവര്‍ കരുതുകയെങ്കിലും പ്രാണവായുക്ഷാമത്തോടൊപ്പം വിഷവാതകങ്ങളുടെ സാന്നിധ്യവും പലപ്പോഴും ദുരന്തത്തിന് പിന്നിലുണ്ടാകാറുണ്ട്.
എങ്ങിനെയാണ് വിഷവാതകങ്ങള്‍ ഓടകളിലും കിണറുകളിലും ഉണ്ടാകുന്നത് എന്ന് പലരും സംശയിക്കുന്നുണ്ടാകാം. രണ്ടുവിധത്തിലാണ് ഓടകളില്‍ വിഷവാതകങ്ങള്‍ രൂപപ്പെടുന്നത്്. ഒന്ന് പെട്രോളും ഫാക്ടറിമാലിന്യങ്ങളും ഉള്‍പ്പടെയുള്ള രാസവസ്തുക്കള്‍ ഒലിച്ചിറങ്ങുന്നതുവഴി. പലപ്പോഴും ഇത്തരം വാതകങ്ങള്‍ ഓടക്കുള്ളില്‍ വച്ച്്് കൂടിക്കലര്‍ന്ന്് മാരകരൂപത്തിലായിത്തീരും.
രണ്ടാമത്തെ തരം വിഷവാതകങ്ങളുടെ ഉറവിടം ഭക്ഷ്യ-വിസര്‍ജ്യവസ്തുക്കളും മറ്റുമടങ്ങുന്ന ഗാര്‍ഹിക-ഹോട്ടല്‍ മാലിന്യങ്ങളാണ്. സ്വീവര്‍ വാതകങ്ങള്‍ എന്ന പേരിലറിയപ്പെടുന്ന ഇവയില്‍ പ്രധാനമായും ഹൈഡ്രജന്‍ സള്‍ഫൈഡ്, അമോണിയ, മീഥേന്‍, കാര്‍ബണ്‍ മോണോക്‌സൈഡ്, സള്‍ഫര്‍ഡയോക്‌സൈഡ്, നൈട്രജന്‍ ഓക്‌സൈഡ് തുടങ്ങിയവയാണ്. നഗരങ്ങളിലെ ഹോട്ടലുകള്‍ക്ക് സമീപമുള്ള അഴുക്കുചാലുകളില്‍ നിന്ന് ചീഞ്ഞ മുട്ടയുടെ ഗന്ധമുയരുന്നതിന്റെ കാരണം ഈ വാതകങ്ങളുടെ സാന്നിധ്യമാണ്.

അടച്ചുമൂടിയ ഓടകളില്‍ ഓക്‌സിജന്റെ സഹായമില്ലാതെ ജീവിക്കുന്ന സൂക്ഷ്മജീവികള്‍ മലിനവസ്തുക്കളില്‍ പ്രവര്‍ത്തനഫലമായാണ് ഈ വാതകങ്ങളില്‍ പലതും ഉടലെടുക്കുന്നത്്. മനുഷ്യശരീരത്തിനകത്തും ഇത്തരം സൂക്്ഷമജീവികള്‍ വസിക്കുകയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്്്. ഇത്തരം സൂക്ഷ്മജീവികളെ ഉപയോഗപ്പെടുത്തിയാണ് മാലിന്യങ്ങളില്‍ നിന്ന്് പാചകവാതകം ഉല്‍പാദിപ്പിക്കുന്ന ബയോഗ്യാസ് പ്ലാന്റുകളും പ്രവര്‍ത്തിക്കുന്നത്്. അതിനര്‍ഥം ഓടകളില്‍ നിന്നുള്ള വാതകങ്ങള്‍ക്കും കത്തുവാന്‍ കഴിവുണ്ടെന്നാണ്. നന്നായി അടച്ചുപൂട്ടിയ മാലിന്യ ടാങ്ക് പൊട്ടിത്തെറിക്കുവാന്‍ പോലും സാധ്യതയുണ്ട്. മാന്‍ഹോള്‍ മൂടികള്‍ തെറിച്ചു പോകുന്ന ഇത്തരം സ്‌ഫോടനങ്ങള്‍ പല മഹാനഗരങ്ങളിലും പതിവ് സംഭവമാണ്. മാന്‍ഹോളുകളില്‍ നിന്ന് തീ ഉയരുന്ന പ്രതിഭാസവും ഇവിടങ്ങളില്‍ പതിവാണ്.

[caption id="attachment_24032" align="alignleft" width="313"]explosion-newyork മാന്‍ഹോളില്‍ നിന്നും വാതകങ്ങള്‍ പുറത്തേക്കു വന്ന് തീപിടിച്ചപ്പോള്‍ : ന്യൂയോര്‍ക്ക്് നഗരത്തില്‍ നിന്നുള്ള കാഴ്ച[/caption]

പല ഓടകളിലും ഇത് സംഭവിക്കാതിരിക്കുന്നത്് ചില പഴുതുകളിലൂടെ ഇത്തരം വാതകങ്ങള്‍ പുറത്തു പോകുന്നതിനാലും നിര്‍മാണത്തിന്റെ പ്രത്യേകതകള്‍ മൂലവുമാണ്.

ഓക്‌സിജന്റെ അസാന്നിധ്യത്തിലുള്ള സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനഫലമായി  പുറത്തുപോകുന്ന വാതകങ്ങളാണ് ചീഞ്ഞമണമായി നമുക്ക്് അനുഭവപ്പെടുന്നത്്. ഹൈഡ്രജന്‍സള്‍ഫേറ്റ് അമോണിയവയാണ് ഇത്തരം മണമുണ്ടാക്കുന്നതില്‍ പ്രധാനികളെങ്കിലും പ്രത്യേകിച്ച്് മണമില്ലാത്ത മീഥേനും അപകടകാരിയാണ്.
നഗരത്തിലെ മുഴുവന്‍ മാലിന്യവും പേറുന്ന അടച്ചു പൂട്ടിയ ഓടകളില്‍ ഇത്തരം വാതകങ്ങള്‍ വന്‍ തോതില്‍ ഉല്‍പാദിപ്പിക്കുന്നുവെന്നത് പുതിയ അറിവല്ല. നഗരമാലിന്യനിര്‍മാര്‍ജനം ശാസ്ത്രീയമായി നടത്തിക്കൊണ്ടിരിക്കുന്നുവെന്ന്് അവകാശപ്പെടുന്ന കെ.എസ്.യു.ഡി.പിയിലെ വിദഗ്ദര്‍ക്ക്്് തീര്‍ച്ചയായും ഇതറിയാം. സാധാരണ കിണര്‍ പണിക്കാര്‍ പോലും ടേബിള്‍ഫാന്‍ പോലുള്ള സംവിധാനങ്ങള്‍ കിണറ്റിലിറക്കിയാണ് ജോലിക്കിറങ്ങാറ്. ഇതു പോലും ശാസ്ത്രീയമായ മാര്‍ഗമല്ല എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ സാഹചര്യത്തില്‍ യാതൊരു മുന്‍കരുതല്‍ സംവിധാനവുമില്ലാതെ രണ്ടുതൊഴിലാളികളെ വിഷവാതകടണലിലേക്കിറക്കുകയാണ് ജോലിക്ക്് മേല്‍നോട്ടം വഹിച്ചവര്‍ യഥാര്‍ഥത്തില്‍ ചെയ്തത്്.

കിണറുകളില്‍ ഇത്തരം അപകടങ്ങളുണ്ടാകുന്നത് മറ്റൊരു കാര്യത്തിലേക്കും വിരല്‍ചൂണ്ടുന്നു. ശൗചാലയങ്ങളില്‍ നിന്നുള്‍പ്പടെയുള്ള മാലിന്യങ്ങള്‍ കിണറുകളില്‍ എത്തുന്നതിന്റെ സൂചനയാകാമിത്. കേരളത്തിലെ പല കിണറുകളിലെയും വെള്ളത്തില്‍ ഇ കോളിയും കോളിഫോമും അടക്കമുള്ള ബാക്ടീരിയകളുടെ സാന്നിധ്യമുണ്ടെന്ന വാര്‍ത്തകളും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്്.
Next Story

RELATED STORIES

Share it