Flash News

ഓക്‌സിജന്‍ മാസ്‌ക് വഴി അനസ്‌തേഷ്യ വാതകം ശ്വസിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു

ഓക്‌സിജന്‍ മാസ്‌ക് വഴി അനസ്‌തേഷ്യ വാതകം ശ്വസിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു
X
mask

ഇന്‍ഡോര്‍ : സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ മാസ്‌ക് വഴി അനസ്‌തേഷ്യയ്ക്കുള്ള വാതകം ശ്വസിച്ചതിനെത്തുടര്‍ന്ന് പിഞ്ചുകുഞ്ഞ് മരിച്ചു. ഇന്‍ഡോറിലെ മഹാരാജാ യശ്വന്ത് റാവു ഹോസ്പിറ്റലിലാണ് ദാരുണസംഭവം.
കുട്ടികള്‍ക്കുള്ള തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന രജ് വീര്‍ എന്ന ഒരു വയസുകാരനാണ് മരിച്ചത്. ജന്‍മനാലുള്ള ഒരു വൈകല്യം മാറ്റാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ കുഞ്ഞിന് ഓക്‌സിജന്‍ നല്‍കിയപ്പോള്‍ അബദ്ധത്തില്‍ മാറിപ്പോവുകയായിരുന്നു. ഓക്‌സിജന് പകരം നൈട്രസ് ഓക്‌സൈഡ് വാതകമാണ്
കുട്ടിക്ക്  മാസ്‌ക് വഴി ലഭിച്ചത്.

ഒരാഴ്ച മുന്‍പ് മറ്റൊരു കുഞ്ഞും ഇതേ ആശുപത്രിയില്‍ ഇതേ രീതിയില്‍ മരിച്ചതായ വിവരവും പുറത്തു വന്നിട്ടുണ്ട്. അടുത്തിടെ ഉദ്ഘാടനം ചെയ്ത ഓപ്പറേഷന്‍തീയറ്ററിലെ വാതകക്കുഴലുകളില്‍ സംഭവിച്ച തകരാറാണ് അപകടത്തിനിടയാക്കിയതെന്ന് സംശയിക്കുന്നു.
Next Story

RELATED STORIES

Share it