ഓംകാരം ചൊല്ലുന്നതില്‍ തെറ്റില്ലെന്ന് ഉപരാഷ്ട്രപതിയുടെ ഭാര്യ

ന്യൂഡല്‍ഹി: യോഗ അഭ്യാസത്തിനിടെ ഓംകാരം ഉരുവിടുന്നതില്‍ തെറ്റില്ലെന്ന് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുടെ ഭാര്യ അസ്മ അന്‍സാരി. ഓം എന്നു പറയുന്നതില്‍ തെറ്റൊന്നുമില്ല. അല്ലാഹ്, ദൈവം, റബ്ബ് എന്നു നിങ്ങള്‍ ഉച്ചരിക്കില്ലെ. പിന്നെ ഇതിലെന്താണ് വ്യത്യാസമെന്നും അവര്‍ ചോദിച്ചു. എല്ലാവരും നിര്‍ബന്ധമായും യോഗ പരിശീലിക്കണം. ഓം ഉച്ചരിക്കുന്നതിലൂടെകൂടുതല്‍ ഓക്‌സിജന്‍ ലഭിക്കും.
ഓം മന്ത്രത്തിന്റെ പേരില്‍ ആരോഗ്യത്തിന് ഗുണകരമാവുന്ന യോഗയെ മൊത്തം എതിര്‍ക്കുന്നതു തെറ്റാണെന്നും അവര്‍ പറഞ്ഞു. യോഗ ദിനാചരണച്ചടങ്ങില്‍ ഓംകാരം ഉരുവിടാന്‍ ആവശ്യപ്പെടുന്ന കേന്ദ്രസര്‍ക്കാര്‍ ഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്ന പ്രതിപക്ഷ ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പ്രസ്താവന.
Next Story

RELATED STORIES

Share it