ഒളിച്ചോടിയിട്ടില്ല; ട്വിറ്ററില്‍ പ്രതികരണവുമായി വിജയ് മല്യ
BY swapna en11 March 2016 5:19 AM GMT
X
swapna en11 March 2016 5:19 AM GMT
[related]
ലണ്ടന്‍: രാജ്യത്തെ വിവിധ ബാങ്കുകളില്‍ 9,000 കോടി കുടിശ്ശിക വരുത്തി രാജ്യം വിട്ട പ്രമുഖ മദ്യ വ്യവസായിയും എം പിയുമായ വിജയ് മല്യ ട്വിറ്ററില്‍ പ്രതികരണവുമായി രംഗത്ത്. ഒളിച്ചോടിയിട്ടില്ലന്നും ബിസിനസ് സംബന്ധമായി വിവിധ രാജ്യങ്ങള്‍ സഞ്ചരിക്കുന്ന അന്താരാഷ്ട്ര വ്യവസായിയാണ് താനെന്നും മല്യ ട്വിറ്ററില്‍ അറിയിച്ചു.
ഒരു എം പി എന്ന നിലയില്‍ ഇന്ത്യയുടെ നിയമം പാലിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ് താന്‍. കോടതിയുടെ വിചാരണ നേരിടാന്‍ തയ്യാറാണ്. എന്നാല്‍ മാധ്യമ വിചാരണ നേരിടാന്‍ തയ്യാറല്ല. ഇന്നു തനിക്കെതിരേ വിരല്‍ ചൂണ്ടുന്ന മാധ്യമങ്ങള്‍ തന്റെ സഹായം നിരവധി തവണ തേടിയിട്ടുണ്ട്. തന്റെ സ്വത്തിന്റെ കണക്ക് ഒരു മാധ്യമങ്ങള്‍ക്കും അറിയില്ലെന്നും മല്യ ട്വീറ്റ് ചെയ്തു.
9,000 കോടി തിരിച്ചടക്കാനുള്ള മല്യയെ രാജ്യ വിടാന്‍ അനുവദിക്കരുതെന്നും പാസ് പോര്‍ട്ട് കണ്ടു കെട്ടണമെന്നും എസ്ബിഐ ആവശ്യപ്പെട്ട അന്നു തന്നെയാണ് മല്യ വിദേശത്തേക്ക് കടന്നത്. ലണ്ടനിലെ തന്റെ ആഡംബര വസതിയിലാണ് മല്യ.
Next Story
RELATED STORIES
ജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMTവെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ: ഗവർണറുടെ നടപടി ഹൈക്കോടതി ...
25 April 2024 10:50 AM GMT