ഒളികാമറ സിഡി: റാവത്തിന്റെ അറസ്റ്റിന് സ്റ്റേ

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ വിമത എംഎല്‍എമാരുമായി ബന്ധപ്പെട്ട ഒളികാമറാ ദൃശ്യ വിവാദത്തില്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഉത്തരാഖണ്ഡിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ കോണ്‍ഗ്രസ് വിമത എംഎല്‍എമാരുമായി കരാറുണ്ടാക്കുന്ന വീഡിയോ ആണ് പുറത്തുവിട്ടിരുന്നത്. കേസ് ജൂണ്‍ 20ന് കോടതി പരിഗണിക്കും. സംഭവവുമായി ബന്ധപ്പെട്ട് ഹരീഷ് റാവത്തിനെ സിബിഐ ചോദ്യം ചെയ്തിരുന്നു.
അതേസമയം, തന്റെ നിരപരാധിത്വം തെളിയിക്കാന്‍ വേണ്ട രേഖകളൊന്നും കൈയിലില്ലെന്നും താന്‍ തെറ്റായ പ്രവൃത്തി ചെയ്തിട്ടില്ലെന്നും ഹരീഷ് റാവത്ത് ചോദ്യം ചെയ്യലിനു ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. ഒളികാമറാ വിവാദത്തിലെ സിബിഐ അന്വേഷണത്തില്‍ ഇടപെടുന്നതില്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി നേരത്തേ വിസമ്മതിച്ചിരുന്നു. പിന്നീടാണ് സിബിഐ മുഖ്യമന്ത്രിക്ക് സമന്‍സ് അയച്ചത്. ഉത്തരാഖണ്ഡ് ബജറ്റിനെതിരേ കോണ്‍ഗ്രസ് വിമത എംഎല്‍എമാര്‍ വോട്ട് ചെയ്തതോടെയാണ് സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി തുടങ്ങിയത്.
Next Story

RELATED STORIES

Share it