ഒളികാമറ വിവാദം: മാത്യു സാമുവലിന് എതിരേ കേസ്

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ പ്രമുഖ നേതാക്കള്‍ പണം കൈപ്പറ്റുന്ന വീഡിയോദൃശ്യങ്ങള്‍ പുറത്തുവിട്ട നാരദ ന്യൂസിന്റെ സിഇഒ മാത്യു സാമുവലിനെതിരേ പോലിസ് കേസെടുത്തു. കൊല്‍ക്കത്ത മേയറും സംസ്ഥാന മന്ത്രിയുടെ ഭാര്യയുമായ രത്‌ന ചതോപാധ്യായയുടെ പരാതിയിലാണു നടപടി. സംസ്ഥാന മന്ത്രി സോവന്‍ ചതോപാധ്യായ പണം സ്വീകരിക്കുന്നത് നാരദ ന്യൂസ് പുറത്തുവിട്ട ദൃശ്യങ്ങളിലുണ്ടായിരുന്നു. സൈബര്‍ സെല്ലും സാമ്പത്തിക കുറ്റകൃത്യ വിഭാഗവും കുറ്റാന്വേഷണവകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it