ഒളിംപിക് യോഗ്യത തന്റെ ലക്ഷ്യമെന്ന് എച്ച് എസ് പ്രണോയ്

ന്യൂഡല്‍ഹി: ഈ വര്‍ഷം ബ്രസീലില്‍ നടക്കാനിരിക്കുന്ന ഒളിംപിക്‌സിനു യോഗ്യത നേടുകയാണ് തന്റെ ലക്ഷ്യമെന്ന് ഇന്ത്യയുടെ അഭിമാനമായ മലയാളി ബാഡ്മിന്റണ്‍ താരം എച്ച് എസ് പ്രണോയ് പറഞ്ഞു. സ്വിസ് ഓപണ്‍ ചാംപ്യന്‍ഷിപ്പില്‍ കിരീടമണിഞ്ഞ ശേഷമാണ് താരം തന്റെ സ്വപ്‌നങ്ങളെക്കുറിച്ച് പ്രതികരിച്ചത്.
ഞായറാഴ്ച നടന്ന സ്വിസ് ഓപണ്‍ ഫൈനലില്‍ റാങ്കിങി ല്‍ തന്നേക്കാള്‍ മുന്നിലുള്ള ജര്‍മനിയുടെ മാര്‍ക് സൈ്വബ്ലറെ 21-18, 21-15നു വീഴ്ത്തിയായിരുന്നു പ്രണോയിയുടെ കിരീടവിജയം. താരത്തിന്റെ രണ്ടാം അന്താരാഷ്ട്ര കിരീടനേട്ടമാണിത്. 2014ല്‍ ഇന്തോനീസ്യ മാസ്‌റ്റേഴ്‌സ് ഗ്രാന്റ്പ്രീയിലും പ്രണോയ് ചാംപ്യനായിരുന്നു.
വരാനിരിക്കുന്ന മാസങ്ങളി ല്‍ ചില ടൂര്‍ണമെന്റുകളില്‍ താ ന്‍ മല്‍സരിക്കുന്നുണ്ടെന്നും ഇവയിലെല്ലാം ശ്രദ്ധേയ പ്രകടനം നടത്തി ഒളിംപിക്‌സ് ടിക്കറ്റ് കരസ്ഥമാക്കാനാണ് ശ്രമമെന്നും പ്രണോയ് വ്യക്തമാക്കി.
''സ്വിസ് ഓപണ്‍ വിജയം എനിക്ക് ഏറെ ആഹ്ലാദവും അഭിമാനവും നല്‍കുന്നു. ഈ നേട്ടം ലോക റാങ്കിങില്‍ എന്നെ 20ാംസ്ഥാനത്തേക്കുയര്‍ത്തും. മേയ് വരെയാണ് ഒളിംപിക്‌സ് യോഗ്യത നേടാനുള്ള സമയം. ഇതിനിടെ ചില ടൂര്‍ണമെന്റുകളില്‍ ഞാന്‍ പങ്കെടുക്കുന്നുണ്ട്. മികച്ച പ്രകടനം കാഴ്ചവയ്ക്കാനായാല്‍ ഒളിംപിക് മോഹം പൂവണിയുമെന്നാണ് എന്റെ പ്രതീക്ഷ.
എന്നാല്‍ അത് അത്ര എളുപ്പമാവില്ല. കാരണം, വിശ്രമിക്കാ നോ പരിശീലനം നടത്താനോ എനിക്കു സമയം കുറവാണ്. ഒരാഴ്ചയ്ക്കകം ഇന്ത്യന്‍ ഓപണ്‍ സൂപ്പര്‍ സീരീസിലും അതിനുശേഷം മലേസ്യ സൂപ്പര്‍ സീരീസിലും ഞാന്‍ മല്‍സരിക്കുന്നുണ്ട്. കഴിവിന്റെ പരമാവധി പ്രകടനം പുറത്തെടുക്കാനാണ് എന്റെ ശ്രമം''- 23കാരനായ താരം മനസ്സ്തുറന്നു.
''ശാരീരികമായി ഞാന്‍ അല്‍പ്പം ക്ഷീണിതനാണ്. എന്നാല്‍ സ്വിസ് ഓപണ്‍ വിജയം എന്റെ ആത്മവിശ്വാസം വാനോളമുയര്‍ത്തി. ഇനി മല്‍സരിക്കാനുള്ള മുഴുവന്‍ ടൂര്‍ണമെന്റുകളെക്കുറിച്ചും ഞാന്‍ ഇപ്പോള്‍ ആലോചിക്കുന്നില്ല. ഒരു സമയം ഒരു മല്‍സരത്തെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. ദൈവസഹായം കൂടി ഉണ്ടായാല്‍ മികച്ച പ്രകടനം നടത്താന്‍ എനിക്കു കഴിയും''-പ്രണോയ് വിശദമാക്കി.
''കഴിഞ്ഞ വര്‍ഷം എന്നെ സംബന്ധിച്ചിടത്തോളം നിരാശാജനകമായിരുന്നു. പരിക്കുക ള്‍ അലട്ടിയതു മൂലം പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താ ന്‍ എനിക്കായില്ല. ഫ്രഞ്ച് ഓപണില്‍ ലിന്‍ ഡാനെ വീഴ്ത്തിയ എനിക്ക് പിന്നീട് ഈ മികവ് ആവര്‍ത്തിക്കാനായില്ല''- മലയാളി താരം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it