Sports

ഒളിംപിക്‌സ് ദീപശിഖ ബ്രസീലിലെത്തി

ബ്രസീലിയ: ആദ്യമായി ബ്രസീലില്‍ വിരുന്നെത്തിയ ഒളിം പിക്‌സിനെ വരവേല്‍ക്കാന്‍ നഗരം ഒരുങ്ങി. യുഎന്‍ ആസ്ഥാനമായ ജനീവയില്‍ നിന്നു കൊണ്ടുവന്ന ദീപശിഖ ഇനി 95 ദിവസം ബ്രസീല്‍ നഗരങ്ങളില്‍ ചുറ്റി കറങ്ങും.
റിയോ ഒളിംപിക്‌സിനു മുന്നോടിയായി ബ്രസീലിലെ ത്തിയ ദീപശിഖയിലേക്ക് പ്ര സിഡന്റ് ദില്‍മ റൂസെഫ് അഗ് നി പകര്‍ന്നു. പ്ലനാല്‍ട്ടോ പ്രസിഡന്‍ഷ്യല്‍ പാലസില്‍ നിന്നും റൂസെഫ് കൈമാറിയ ദീപശി ഖ പന്ത്രണ്ടായിരത്തോളം പേ രുടെ കൈകളിലൂടെ രാജ്യം മു ഴുവന്‍ സഞ്ചരിക്കും. കുറ്റവിചാരണ നേരിടുന്ന റൂസെഫിന്റെ അവസാന പൊതുപരിപാടി കൂടിയായിരുന്നു ഇത്. ദീപശി ഖാ പ്രയാണം ചരിത്രസംഭവമാക്കി മാറ്റാന്‍ പ്രസിഡന്റ് സംഘാടകരോട് ആവശ്യപ്പെട്ടു.
ദീപശിഖ പ്രയാണം ബ്രസീലിനെ മുഴുവന്‍ ഒളിംപിക്‌സ് ആവേശത്തിലേക്കു കൊണ്ട്‌വരുമെന്ന് 2004 ഏതന്‍സ് ഒളിം പിക്‌സ് വെങ്കല മെഡല്‍ ജേതാവ് വാന്‍ദര്‍ലെയ് കോര്‍ദിറോ ലിമ പ്രത്യാശ പ്രകടിപ്പിച്ചു.
ഈ ദീപശിഖ ബ്രസീലിനു മാത്രമല്ല, ലോകം മുഴുവന്‍ ആവേശം ജ്വലിപ്പിക്കുന്നതാണെന്ന് ബ്രസീലിന്റെ ഏക വനിതാ ബോക്‌സിങ് ഒളിംപിക്‌സ് മെഡല്‍ ജേത്രി അദ്രിയാന അരോജൊ അഭിപ്രായപെട്ടു.
ആമസോണില്‍ നിന്നും തുടങ്ങി മുന്നൂറോളം നഗരങ്ങളിലൂടെ കടന്ന് പോകുന്ന ദീപശിഖ ആഗസ്ത് അഞ്ചിന് റിയോയിലെ ഒളിംപിക്‌സ് ഉദ്ഘാടനവേദിയായ മാറക്കാന സ്‌റ്റേഡിയത്തിലെത്തും.
Next Story

RELATED STORIES

Share it