ഒറ്റ, ഇരട്ട പരിഷ്‌കാരം: മലിനീകരണ നിരക്കില്‍ കുറവില്ലെന്നു റിപോര്‍ട്ട്

ന്യൂഡല്‍ഹി: ഒറ്റ, ഇരട്ട പരിഷ്‌കാരം നിലവില്‍വന്ന ശേഷവും ഡല്‍ഹിയിലെ മലിനീകരണ നിരക്കില്‍ കുറവില്ലെന്നു റിപോര്‍ട്ടുകള്‍. മലിനീകരണ തോതില്‍ 8 മുതല്‍ 10 ശതമാനത്തോളം വര്‍ധനവുണ്ടായി. ഡല്‍ഹിയിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കീഴിലുള്ള ആര്‍കെപുരത്തെയും ആനന്ദ് വിഹാറിലെയും കേന്ദ്രങ്ങള്‍ മലിനീകരണ നിരക്ക് ക്യുബിക് മീറ്ററില്‍ 241 മൈക്രോഗ്രാസ് രേഖപ്പെടുത്തി. എനര്‍ജി റിസോഴ്‌സ് ഇ ന്‍സ്റ്റിറ്റിയൂട്ടിന്റെ കണക്കു പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മന്ദിര്‍ മാര്‍ഗ്, ആര്‍കെപുരം, പഞ്ചാബി ബാഗ്, ആനന്ദ് വിഹാര്‍ എന്നിവിടങ്ങളില്‍ അനുവദിക്കപ്പെട്ട മാനദണ്ഡത്തെക്കാള്‍ ഒന്നു മുതല്‍ അഞ്ചുവരെ മലിനീകരണ തോത് കൂടുതലാണ്. ഡിസംബര്‍ 24 മുതല്‍ ജനുവരി മൂന്നുവരെയുള്ള ദിവസങ്ങളില്‍ 72-176 ശതമാനത്തോളം മലിനീകരണ തോത് വര്‍ധിച്ചു. കാറ്റിന്റെ വേഗത കൂടിയതും അതിനൊരു കാരണമായതായി ഗ്രീന്‍ ബോഡി അറിയിച്ചു.
Next Story

RELATED STORIES

Share it