Kottayam Local

ഒറ്റാല്‍ നായകനെ വള്ളം നല്‍കി ആദരിച്ചു

കുമരകം: വേമ്പനാട്ടു കായലില്‍ കൊഞ്ചു പിടിച്ചുനടന്ന മല്‍സ്യ തൊഴിലാളിയായ വാസവന് ഒറ്റാല്‍ സിനിമയിലൂടെ പ്രശസ്തിയിലേക്ക് ഉയത്തിയ സംവിധാകന്‍ ജയരാജ് വള്ളം നല്‍കി ആദരിച്ചു. പ്രകൃതിയും പരിസ്ഥിതിയും പശ്ചാത്തലമാക്കി നിര്‍മിച്ച ഒറ്റാല്‍ എന്ന സിനിമ സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ, പുരസ്‌കാരങ്ങള്‍, ഓരോന്നായി വാരിക്കൂട്ടിയപ്പോള്‍ സംവിധാകരന്‍ ജയരാജ് സിനിമയിലെ നായകനെ ആദരിക്കണമെന്ന സ്വപ്‌നം ഇന്നലെ സാക്ഷാല്‍ക്കരിച്ചു.
സംവിധാകരന്റെ നേതൃത്വത്തില്‍ ഒത്തുകൂടിയ സുഹൃത്തുക്കള്‍ വാസവന്റെ വീടിനു സമീപം പണിതുവച്ച വള്ളം നീറ്റിലിറക്കി ആദരിക്കുകയായിരുന്നു.
വാസവന്റെ തൊഴിലിനു യോജിച്ച വിധം വള്ളം പണിയിപ്പിച്ചത് ജയരാജായിരുന്നു. കുമരകത്ത് ഇന്നലെ നടന്ന വള്ളം നീറ്റിലിറക്ക് ചടങ്ങില്‍ സംവിധാകരന്‍ ജയരാജ്, പ്രദീപ് നായര്‍, ജയരാജിന്റെ സഹോദരി അജിത വേണുഗോപാല്‍, സജി കോട്ടയം, സണ്ണി കലൂര്‍, വാസവന്റെ ഭാര്യ രാജമ്മ, മകന്‍ ഷാജുലാല്‍, മകള്‍ ഷീബ, ചെറുമക്കള്‍ ഉണ്ണി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
Next Story

RELATED STORIES

Share it