ഒറ്റമശ്ശേരി കൊലപാതകം: ഒന്നാംപ്രതി പോലിസെന്ന്
BY Sumeera SMR16 Nov 2015 4:36 AM GMT
Sumeera SMR16 Nov 2015 4:36 AM GMT
ചേര്‍ത്തല: ഒറ്റമശേരിയില്‍ രണ്ടു യുവാക്കളെ ലോറിയിപ്പിച്ച് ക്വട്ടേഷന്‍ മാഫിയ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒന്നാം പ്രതി പോലിസാണെന്നും ഇതിനു ഉത്തരവാദിയായ ഡിവൈഎസ്പിയെ സസ്പെന്റ് ചെയ്യണമെന്നും കുറ്റക്കാരായ മറ്റു ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു.
കൊല്ലപ്പെട്ട രണ്ടുപേരുടെയും വീടുകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കാനം. ആസൂത്രിതമായ ഗൂഢാലോചനയിലൂടെയാണ് കൃത്യം നടപ്പാക്കിയത്.
നിരവധി തവണ ആക്രമണ ശ്രമം ഉണ്ടായി. ഇതു സംബന്ധിച്ച് പി തിലോത്തമന് എംഎല്‍എയുടെ കത്തു സഹിതം നാട്ടുകാര്‍ ചേര്‍ത്തല ഡിവൈഎസ്പിക്ക് പരാതി നല്‍കിയെങ്കിലും നിസാരമായി തള്ളുകയായിരുന്നു. പ്രദേശത്തെ സ്ത്രികളെയും മാഫിയ സംഘം ഭീഷണിപ്പെടുത്തി.
പോലിസ് കേസ് അന്വേഷണം ഊര്‍ജിതമാക്കണം. സംഭവുമായി ഒരു ബന്ധമില്ലാത്ത യുവാവ് കൊല്ലപ്പെട്ടത് അത്യന്തം ദുഖകരമാണ്. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. മാധ്യമ പ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്തല്ല പ്രശ്നം പരിഹരിക്കേണ്ടതെന്നും കാനം പറഞ്ഞു.

Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT