palakkad local

ഒറ്റപ്പാലത്ത് മോഷ്ടാക്കളുടെ ശല്യം രൂക്ഷം

ഒറ്റപ്പാലം: ഇടവേളക്കു ശേഷം ഒറ്റപ്പാലത്തും പരിസര പ്രദേശങ്ങളിലും മോഷ്ടാക്കളുടെ ശല്യം രൂക്ഷമാവുന്നു.
നഗരത്തിലെ കടകളിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ മോഷണം നടന്ന അതേ കടയിലാണ് ഇന്നലേയും മോഷണം നടന്നിട്ടുള്ളത്. ഏകദേശം മുപ്പതിനായിരം രൂപയുടെ സാധനസാമഗ്രികള്‍ ഇവിടെ നിന്നും കൊണ്ടു പോയതായി കടയുടമ അറിയിച്ചു. ഇതേ ദിവസം തന്നെ കോട്ടേക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറക്കാനും ശ്രമം നടന്നിരുന്നു.
പ്രധാന ശ്രീകോവിലിന്റേയും ഉപദേവന്‍മാരുടെ ശ്രീകോവിലിനു സമീപവുമുള്ള ഭണ്ഡാരങ്ങളാണ് കുത്തിപ്പൊളിക്കാന്‍ ശ്രമം നടന്നത്.
ഈ ക്ഷേത്രത്തില്‍ ഉല്‍സവം ആരംഭിക്കാനിരിക്കേയാണ് മോഷണം നടന്നത്. ഭണ്ഡാരങ്ങളില്‍ പണം ഉണ്ടായിരുന്നുവെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു.
നഗരത്തിനു പുറമേ റയില്‍വേ സ്‌റ്റേഷന്‍ പരിസരം, എല്‍ഐസി പരിസരം, പോലിസ് സ്‌റ്റേഷന്‍ പരിസരം എന്നിവിടങ്ങളിലായിരുന്നു മുമ്പു മോഷണം നടന്നിരുന്നത്. എന്നാല്‍ അന്നു കാര്യമായ അന്വേഷണങ്ങള്‍ നടക്കാതിരുന്നതിനാലാണ് വീണ്ടും മോഷ്ടാക്കള്‍ രംഗത്തിറങ്ങിയത്.
പിന്നീട് നഗരത്തിലെ പലഭാഗങ്ങളിലും സിസി ടിവി ക്യാമറകള്‍ വന്നതിനാല്‍ മോഷ്ടാക്കള്‍ പിന്നീട് ഗ്രാമ പ്രദേശങ്ങളിലേക്ക് തിരിയുകയായിരുന്നു.
Next Story

RELATED STORIES

Share it