palakkad local

ഒറ്റപ്പാലം ബസ്സ്റ്റാന്റും പരിസരവും സാമൂഹികവിരുദ്ധരുടെ താവളമാവുന്നു

ഒറ്റപ്പാലം: ഒറ്റപ്പാലം നഗരസഭാ ബസ് സ്റ്റാന്റും പരിസരവും സാമൂഹികവിരുദ്ധര്‍ താവളമാക്കുന്നു. പട്ടാപ്പകല്‍ മദ്യപിച്ചും കഞ്ചാവ് വലിച്ചും ലക്കുകെട്ടവര്‍ കാത്തിരിപ്പ് കേന്ദ്രവും ഷെഡും ഇരിപ്പിടങ്ങലും കൈവശപ്പെടുത്തുകയാണ്. സ്ത്രീകള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും ഇത് വളരേയധികം ബുദ്ധിമുട്ടുണ്ടാക്കുന്നു. സ്റ്റാന്റ് പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ നിന്നുതിരിയാന്‍ ഇടമില്ലാതെ കാത്തിരിപ്പ് കേന്ദ്രത്തിത്തുന്ന യാത്രികര്‍ക്ക് ഇത് മൂലം അസഹനീയമായി വെയിലത്ത് ബസ് കാത്തുനില്‍ക്കേണ്ട അവസ്ഥയാണുള്ളത്. ബീവറേജസ് ഔട്ട്‌ലെറ്റില്‍ നിന്നും മദ്യം വാങ്ങി കുടിക്കാനുള്ള സൗകര്യപ്രദമായ സ്ഥലം സാമൂഹികവിരുദ്ധര്‍ കണ്ടെത്തുന്നതും ബസ് സ്റ്റാന്റിന്റെ പരിസര പ്രദേശത്താണ്. ഇവിടം കഞ്ചാവ് വില്‍പ്പനയും അനുദിനം പൊടിപൊടിക്കുന്നു. 500 ലധികം ബസുകള്‍ സര്‍വീസ് നടത്തുന്നതും 1000ക്കണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്നതുമായ ബസ് സ്റ്റാന്റാണ് ഒറ്റപ്പാലത്തേത്. മാനസിക നില തെറ്റിയ ഒരു സ്ത്രീയും പുരുഷനും മാസങ്ങളായി സ്റ്റാന്റില്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഭീതിയുണര്‍ത്തുമുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മാനസിക രോഗി രണ്ട് യാത്രക്കാരെ തലയ്ക്കടിച്ചുകൊലപ്പെടുത്തിയ സംഭവമുണ്ടായിരുന്നു. എന്നാല്‍ നടപടിയെടുക്കേണ്ട പോലിസാകട്ടേ യാതൊന്നും ചെയ്യുന്നുമില്ല.
നഗരത്തിലെ ഗതാഗതം നിയന്ത്രിക്കാന്‍ ക്രിയാത്മക പദ്ധതികള്‍ ചെയ്യാമെന്നിരിക്കേ അത് പോലും ചെയ്യാതെ പോലിസ് നോക്കുകുത്തിയാണ്. സ്റ്റാന്റിലെയും സമീപപ്രദേശങ്ങളിലേയും അനാവശ്യമായ പാര്‍ക്കിങുകള്‍ ഒഴിവാക്കാനോ ഇത്തരം സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനോ പോലിസുകാര്‍ സ്റ്റാന്റില്‍ പോലും കയറാത്ത രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. പൊതുസ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ തടയാന്‍ പോലിസും നഗരസഭയും യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കമെന്നാണ് ജനകീയാവശ്യം. ó
Next Story

RELATED STORIES

Share it