ഒറിഗണ്‍ പ്രക്ഷോഭ നേതാവ് അറസ്റ്റില്‍ ; ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

വാഷിങ്ടണ്‍: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി ഒറിഗണിലെ വന്യജീവിസങ്കേതം കൈയേറിയ സായുധസംഘത്തിന്റെ മേധാവി അമ്മോണ്‍ ബണ്ടി അറസ്റ്റിലായെന്നു യുഎസ് പോലിസ് അറിയിച്ചു. ബണ്ടിയും സംഘവും സഞ്ചരിച്ച വാഹനം ട്രാഫിക് സ്റ്റോപ്പില്‍ തടഞ്ഞുനിര്‍ത്തിയാണ് ഇയാളെ പിടികൂടിയത്. കീഴടങ്ങാന്‍ കൂട്ടാക്കാതിരുന്ന സംഘത്തെ വെടിവയ്പിലൂടെയാണ് കീഴടക്കിയത്. സംഭവത്തില്‍ സംഘത്തിലെ ഒരാള്‍ കൊല്ലപ്പെടുകയും ഒരാള്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. സഹോദരന്‍ റയാന്‍ ബണ്ടി ഉള്‍പ്പെടെ മറ്റു നാലുപേരും അറസ്റ്റിലായി. വ്യത്യസ്ത സംഭവങ്ങളിലായി മറ്റു മൂന്നു പേര്‍ കൂടി പിടിയിലായിട്ടുണ്ട്. സര്‍ക്കാര്‍ ഭൂമിയില്‍ തീവച്ച സംഭവത്തില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന രണ്ടു ഭൂവുടമകള്‍ക്കു പിന്തുണയുമായാണ് ജനുവരി രണ്ടിന് സായുധസംഘം വന്യജീവി സങ്കേതം കൈയേറിയത്.
ഭൂവുടമകളില്‍നിന്നു സര്‍ക്കാര്‍ അധികൃതരുമായി ഭൂമി പിടിച്ചെടുക്കുകയായിരുന്നുവെന്നാണ് സംഘത്തിന്റെ ആരോപണം. സംഘത്തിലെ മറ്റുള്ളവര്‍ കിഴക്കന്‍ ഒറിഗണിലെ മല്‍ഹ്യൂര്‍ ദേശീയ വന്യജീവി സങ്കേതത്തിലാണുള്ളത്.
Next Story

RELATED STORIES

Share it