World

ഒര്‍ലാന്റോ: ഡൊണാള്‍ഡ് ട്രംപിനെതിരേ ഒബാമ

ന്യൂയോര്‍ക്ക്: ഒര്‍ലാന്റോ വെടിവയ്പിന്റെ പശ്ചാത്തലത്തില്‍ യുഎസില്‍ മുസ്‌ലിം പ്രവേശനവിലക്ക് കൊണ്ടുവരണമെന്ന ആവശ്യം വീണ്ടുമുന്നയിച്ച റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെതിരേ പ്രസിഡന്റ് ബറാക് ഒബാമ. രാഷ്ട്രീയ ഇസ്‌ലാം സംബന്ധിച്ച ചര്‍ച്ചകള്‍ ഓര്‍ലാന്റോ വെടിവയ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ വഴിതിരിച്ചു വിടലാണ്.
ഐഎസ് പോലുള്ള സംഘടനകളുടെ ആക്രമണങ്ങളെ തടയാന്‍ അത്തരം ചര്‍ച്ചകള്‍ക്കാവില്ല. ഒര്‍ലാന്റോയിലെ കൊലപാതകി അസ്വസ്ഥതകളെത്തുടര്‍ന്ന് തീവ്ര നിലപാടുകളിലെത്തിയതാണ്. ഇസ്‌ലാം മതത്തിന് ആ ആക്രമണത്തില്‍ ഒരു സ്ഥാനവുമില്ലെന്നും ഒബാമ പറഞ്ഞു.
Next Story

RELATED STORIES

Share it