ഒര്‍ലാന്റോയില്‍ പിഞ്ചുകുഞ്ഞിനെ ചീങ്കണ്ണി പിടിച്ചു

ഒര്‍ലാന്റോ: യുഎസില്‍ ഒര്‍ലാന്റോയിലെ ഡിസ്‌നി വേള്‍ഡ് കടലോര റിസോര്‍ട്ടിലെത്തിയ രണ്ടുവയസ്സുകാരനെ ചീങ്കണ്ണി പിടിച്ചു. കടപ്പുറത്ത് കളിക്കുകയായിരുന്ന കുട്ടിയുടെ കാലില്‍ ചീങ്കണ്ണി കടിക്കുകയും വെള്ളത്തിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വന്യജീവി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു.
നാലുമണിക്കൂര്‍ പിന്നിട്ടിട്ടും കുട്ടിയെ കണ്ടെത്താനായില്ലെന്ന് റിസോര്‍ട്ട് അധികൃതര്‍ ഇന്നലെ വൈകീട്ട് അറിയിച്ചു. 50ഓളം മുങ്ങല്‍ വിദഗ്ധരാണ് കുട്ടിക്കായുള്ള തിരച്ചിലില്‍ പങ്കാളികളായിട്ടുള്ളത്. ഏറെക്കാലത്തിനുശേഷം ആദ്യമായാണ് മേഖലയില്‍ ഇങ്ങനെയൊരു സംഭവം റിപോര്‍ട്ട് ചെയ്യപ്പെടുന്നത്.
Next Story

RELATED STORIES

Share it