ഒരു വിഷയത്തില്‍ തോറ്റാല്‍ എല്ലാ വിഷയവും വീണ്ടുമെഴുതണം എന്നത് നീതിനിഷേധം: കോടതി

കൊച്ചി: ഒരു പരീക്ഷയില്‍ തോല്‍ക്കുന്ന വിദ്യാര്‍ഥി ജയിച്ച വിഷയങ്ങളുള്‍പ്പെടെ എല്ലാ പരീക്ഷയും വീണ്ടും എഴുതണമെന്നത് നീതിനിഷേധമെന്ന് ഹൈക്കോടതി. മെഡിക്കല്‍ പിജി കോഴ്‌സുകളില്‍ പരീക്ഷ പാസാവാന്‍ രാജ്യവ്യാപകമായി ഏകീകൃത മാനദണ്ഡം നിര്‍ദേശിക്കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ തയ്യാറാവണമെന്നും ജസ്റ്റിസ് വി ചിദംബരേഷ് ഉത്തരവിട്ടു. കേരള ആരോഗ്യ സര്‍വകലാശാലയുടെ ചട്ടം മെഡിക്കല്‍ കൗണ്‍സില്‍ ചട്ടത്തിന് വിരുദ്ധമാണെന്ന് ആരോപിക്കുന്ന ഒരു കൂട്ടം ഹരജികള്‍ തീര്‍പ്പാക്കിയാണ് കോടതിയുടെ ഉത്തരവ്.
ഏതെങ്കിലും ഒരു തിയറി പരീക്ഷയോ പ്രായോഗിക പരീക്ഷയോ തോറ്റാല്‍ എല്ലാ പരീക്ഷയും വീണ്ടും എഴുതണമെന്ന സര്‍വകലാശാലയുടെ വ്യവസ്ഥ ചോദ്യം ചെയ്താണ് 21 വിദ്യാര്‍ഥികള്‍ കോടതിയെ സമീപിച്ചത്.
എല്ലാ വിഷയങ്ങള്‍ക്കും ചേര്‍ന്ന് ശരാശരി 50 ശതമാനം മാര്‍ക്ക് നേടണമെന്ന മെഡിക്കല്‍ കൗണ്‍സില്‍ നിബന്ധനയ്ക്ക് വിരുദ്ധമായി ഓരോ വിഷയത്തിനും 40 ശതമാനം മാര്‍ക്ക് വേണമെന്ന ആരോഗ്യ സര്‍വകലാശാലയുടെ വ്യവസ്ഥയാണ് ഹരജിക്കാര്‍ ചോദ്യം ചെയ്തത്. അതേസമയം, ഓരോ വിഷയത്തിനും നിശ്ചിത മാര്‍ക്ക് വേണമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ വ്യവസ്ഥയില്‍ പ്രത്യേകം വ്യക്തമാക്കിയിട്ടില്ല. ഒരു പരാജയത്തിന്റെ പേരില്‍ തുടര്‍ച്ചയായി വിദ്യാര്‍ഥികളെ എല്ലാ പരീക്ഷയും എഴുതിപ്പിക്കുന്ന വ്യവസ്ഥ നിലവാരം ഉയര്‍ത്തലല്ല, അവര്‍ക്കെതിരായ പീഡനമാണെന്ന് വിധിന്യായത്തില്‍ കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it