Second edit

ഒരു വിജയഗാഥ

ആധുനിക ഇന്ത്യയുടെ മഹാക്ഷേത്രങ്ങള്‍ എന്നു വന്‍ അണക്കെട്ടുകളെ വിശേഷിപ്പിച്ചത് ജവഹര്‍ലാല്‍ നെഹ്‌റു ആണ്. എന്നാല്‍, വന്‍ അണക്കെട്ടുകള്‍ വലിയൊരു വിഭാഗം ജനങ്ങളുടെ ആവാസവ്യവസ്ഥിതിയെയും പരിസ്ഥിതി സന്തുലനാവസ്ഥയെയും അപകടത്തിലാക്കുമെന്ന് ലോകത്തിന്റെ പല ഭാഗത്തുനിന്നുമുള്ള അനുഭവങ്ങള്‍ മനുഷ്യരാശിയെ പഠിപ്പിച്ചു. ഇത്തരം വികലമായ വികസനസങ്കല്‍പങ്ങള്‍ക്കെതിരേയാണ് മേധാ പട്കറിന്റെ നേതൃത്വത്തില്‍ നര്‍മദാ ബചാവോ ആന്ദോളന്‍ പ്രക്ഷോഭം നടത്തിക്കൊണ്ടിരിക്കുന്നത്.
അതിനു തുല്യമായ ഒരു ചെറുത്തുനില്‍പിന്റെ വിജയകഥ ബ്രസീലില്‍നിന്ന്- ലോകത്തിലെ ഏറ്റവും വലിയ മഴക്കാടായ ആമസോണ്‍ പ്രദേശത്തെ ആദിവാസികളായ മുന്‍സുറുക്കികള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രതിരോധത്തെ തുടര്‍ന്ന് സാവോളയിസ് ദൊ ടപാജോസ് എന്ന വന്‍ അണക്കെട്ടിന്റെ പ്രവര്‍ത്തനം തല്‍ക്കാലം നിര്‍ത്തിവയ്ക്കാന്‍ ബ്രസീല്‍ ഗവണ്‍മെന്റ് നിര്‍ബന്ധിതമായിരിക്കുന്നു. അണക്കെട്ട് യാഥാര്‍ഥ്യമായാല്‍ ഈ ആദിവാസികള്‍ നഗരങ്ങളിലേക്ക് ചേക്കേറേണ്ടിവരും. ആമസോണില്‍നിന്നു വീശുന്ന കാറ്റാണ് ബ്രസീലുകാര്‍ ശ്വസിക്കുന്നത്. ആമസോണ്‍ നദിയിലെ വെള്ളമാണ് അവര്‍ കുടിക്കുന്നത്. ''ഞങ്ങളെ നിങ്ങള്‍ക്ക് കൊന്നൊടുക്കാന്‍ സാധിച്ചേക്കും. പക്ഷേ, പ്രകൃതിയെയാണ് നിങ്ങള്‍ കൊല്ലുന്നതെന്നു മാത്രം. നിങ്ങള്‍ നിങ്ങളെത്തന്നെയാണു കൊല്ലുന്നത്''- ആദിവാസി നേതാക്കള്‍ പറയുന്നു.
Next Story

RELATED STORIES

Share it