malappuram local

ഒരു വര്‍ഷത്തില്‍ പിടികൂടിയത് ഒന്നര ക്വിന്റല്‍ കഞ്ചാവ്

പെരിന്തല്‍മണ്ണ: ഒരു വര്‍ഷത്തിനുള്ളില്‍ ഒന്നര ക്വിന്റല്‍ കഞ്ചാവും 30 ഓളം പ്രതികളെയും നിയമത്തിനു മുന്‍പില്‍ എത്തിച്ച് പെരിന്തല്‍മണ്ണയിലെ പ്രത്യേക അന്വേഷണ സംഘം ശ്രദ്ധേയമാവുന്നു. പെരിന്തല്‍മണ്ണ ഡിവൈഎസ്പി പി എം പ്രദീപിന്റെ നിര്‍ദേശത്തില്‍ സിഐ കെ എം ബിജു, സിഐ എ എം സിദ്ദീഖ്, എസ്‌ഐ സി കെ നാസര്‍ എന്നിവരുടെ നേതൃത്വത്തില്‍ രൂപീകരിച്ച ക്രൈം സ്‌ക്വാഡും ഷാഡോ പോലിസുമാണ് വിവിധ ഘട്ടങ്ങളിലായി ഒന്നര ക്വിന്റല്‍ കഞ്ചാവ് കണ്ടെടുത്തത്.
ഇതില്‍ നേരിട്ടും അല്ലാതെയുമായി 30 ഓളം പ്രതികളെയും അറസ്റ്റ് ചെയ്തു. മലബാര്‍ മേഖലയിലേക്ക് ആന്ധ്ര, ഒഡീഷ, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്ന് ട്രെയിന്‍, ബസ് മാര്‍ഗങ്ങളിലാണ് കഞ്ചാവ് എത്തുന്നത്. മാസങ്ങളോളം സംഘത്തിന്റെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിച്ച ശേഷമാണ് പിടികൂടുന്നത്. വിദ്യാര്‍ഥികളും തൊഴിലാളികളുമാണ് ഇരകള്‍. ലക്ഷങ്ങള്‍ ലാഭം കിട്ടുന്ന കച്ചവടത്തില്‍ സ്ത്രീകളാണ് കരിയര്‍മാരാവുന്നത്.
Next Story

RELATED STORIES

Share it